കിളികൾ പാടുമൊരു ഗാനം (D)

കിളികൾ പാടുമൊരു ഗാനം പാലരുവി മൂളുമൊരു ഗാനം
മാമലകളിൽ പുഴയിൽ പൂക്കളിൽ പുലരി വീണമീട്ടിയുണരും ഗാനം

കിളികൾ പാടുമൊരു ഗാനം പാലരുവി മൂളുമൊരു ഗാനം
മാമലകളിൽ പുഴയിൽ പൂക്കളിൽ പുലരി വീണമീട്ടിയുണരും ഗാനം
കിളികൾ പാടുമൊരു ഗാനം പാലരുവി മൂളുമൊരു ഗാനം...

ആടിയും പാടിയും മഴയോടിയെത്തുന്നു താഴെ
വാകകൾ കൈകളിൽ മൈലാഞ്ചി ചാർത്തുന്നു ദൂരെ
ആ... ആടിയും പാടിയും മഴയോടിയെത്തുന്നു താഴെ
വാകകൾ കൈകളിൽ മൈലാഞ്ചി ചാർത്തുന്നു ദൂരെ
നീർമുകിലുകൾ മനസ്സിലും മണ്ണിലും കുളിരു തൂവുന്നുവോ.. 
പാൽവള്ളികളിലൂഞ്ഞാലുകളിലായുന്ന കാറ്റേ...
ചിറകുകൊണ്ടു പൊതിയൂ...

കിളികൾ പാടുമൊരു ഗാനം പാലരുവി മൂളുമൊരു ഗാനം
മാമലകളിൽ പുഴയിൽ പൂക്കളിൽ പുലരിവീണമീട്ടിയുണരും ഗാനം...
കിളികൾ പാടുമൊരു ഗാനം പാലരുവി മൂളുമൊരു ഗാനം...

വേലയും പൂരവും കൊടിയേറുമാകാശക്കാവിൽ..
മാരിവിൽ പീലികൾ കുടമാറിയാടുന്നു ചേലിൽ
ഈ കറുകതൻ കതിരിലും കരളിലും കവിത മിന്നുന്നുവോ...
നീരോളമൊരു തീരാത്തവരി ചൊല്ലുന്നു കാതിൽ...
മതിവരാത്ത പോലെ...

കിളികൾ പാടുമൊരു ഗാനം പാലരുവി മൂളുമൊരു ഗാനം
മാമലകളിൽ പുഴയിൽ പൂക്കളിൽ പുലരി വീണമീട്ടിയുണരും ഗാനം
കിളികൾ പാടുമൊരു ഗാനം പാലരുവി മൂളുമൊരു ഗാനം...
ആ... കിളികൾ പാടുമൊരു ഗാനം പാലരുവി മൂളുമൊരു ഗാനം...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kilikal Padumoru Ganam

Additional Info

Year: 
2011

അനുബന്ധവർത്തമാനം