വെള്ളാരം കുന്നിലേറി
വെള്ളാരം കുന്നിലേറി മുന്നാഴി പൂവു തേടീ
വിണ്ണോളം കൈ നീട്ടി നിന്നതാരേ...
നിന്നതാരേ...
ചെന്തെങ്ങിൻ പീലി വീശി മെല്ലോല കാറ്റിലാടി
കുന്നോളം സ്വപ്നങ്ങൾ നെയ്തതാരേ
നെയ്തതാരേ...
മഴയിലുണരുന്നൊരീ വയൽനിരകളിൽ
പുളകമണിമാലകൾ കളിചിരികളായ്
ചക്കരതേന്മാവ് പുത്തരി കായ്ക്കുമ്പം
തത്തകൾ പാടുന്ന കിന്നാരം
ഇത്തിരി പൂകൊണ്ട് ചുറ്റിലും പൂക്കാലം
പിച്ചകക്കാടിന്റെ പൂത്താലം
നിറമേഘങ്ങൾ കുടനീട്ടുന്നു
കുളിരൂഞ്ഞാലിൽ വരുമോ ....
വെള്ളാരം കുന്നിലേറി മുന്നാഴി പൂവു തേടീ
വിണ്ണോളം കൈ നീട്ടി നിന്നതാരേ...
അലകൾ ഞൊറിയുന്നൊരീ കുളിരരുവിയിൽ
പുതിയപുലർവേളകൾ കസവിഴകളായ്
നെറ്റിയിൽ ചാന്തുള്ള ചെമ്മണിച്ചേലുള്ള
തുമ്പിതൻ തമ്പുരു മൂളാറായ്
കിന്നരിക്കാവിലെ കൊന്നകൾ പൂക്കുമ്പം
കുഞ്ഞിളം കാറ്റിന്റെ തേരോട്ടം
ഇനിയെന്നെന്നും മലർ കൈനീട്ടം
കണികാണാനായ് വരുമോ ....
വെള്ളാരം കുന്നിലേറി മുന്നാഴി പൂവു തേടീ
വിണ്ണോളം കൈ നീട്ടി നിന്നതാരേ...
നിന്നതാരേ...
ചെന്തെങ്ങിൻ പീലി വീശി മെല്ലോല കാറ്റിലാടി
കുന്നോളം സ്വപ്നങ്ങൾ നെയ്തതാരേ
നെയ്തതാരേ...