മാരിക്കൊളുന്ത്
പൈങ്കുനി ചിത്തിര വൈകാശിക്കൊരു പച്ചപ്പന്തല് പവിഴപ്പന്തല്
പന്തലുകാണാന്‍ വന്നവനാരെടിയേ... എടിയേ... എടിയേ...
തന്നം പിന്നം ചെറുകിളികിളിയാട്ടി തെരുതെരെ നെഞ്ചു പെരുമ്പറ കൊട്ടി
ഇളനീർ വീഴ്ത്തി വരുന്നവനാരെടിയേ... എടിയേ...
മാരിക്കൊളുന്ത്... മണക്കണതെന്ത്...
മാരിക്കൊളുന്ത്... മണക്കണതെന്ത്...
മാനം കണ്ടേ... മഴയും കൊണ്ടേ...
വേളി കണ്ടേ... വെയിലും കൊണ്ടേ...
മാമന്റെ പെണ്ണു് വിളിക്കണതെന്ത്...
കൈയ്യ് കൊണ്ടേ... കണ്ണും കൊണ്ടേ...
പെറളി കൊണ്ടേ.. പെടലി കൊണ്ടേ...
തകിലെടുത്തു മേളം കൊട്ട് തരിവളയ്ക്കു് താളം തട്ട്
വില്ലടിച്ചു പാട്ടും കേളടിയേ...
ചുറ്റുതള ചിലങ്കയിട്ട് ചുമടെടുത്തു കാലും തൊട്ട്
ഉറ്റരകരകാട്ടം കാണെടിയേയ്....
മാരിക്കൊളുന്ത്... മണക്കണതെന്ത്...
മാനം കണ്ടേ... മഴയും കൊണ്ടേ...
വേളി കണ്ടേ... വെയിലും കൊണ്ടേ...
തേരു വലിക്കെടി തില്ലത്തേര്.. തെയ്യാരേ...
തേടി വരുന്നതു പള്ളിത്തേര്....
തേരിലിരിക്കണ മച്ചാനാര്.. പെണ്ണാളേ...
വേളികഴിക്കണ വേലച്ചാര്...
വെള്ളിവിളക്കു തെളിഞ്ഞല്ലോ വള്ളിത്തിരുമണം ആയല്ലോ
ഇനി കണ്ണിനു കണ്ണിനു കർപ്പൂരക്കളി കോലടി കുമ്മിയുരുമ്മിയിരി
കരിമെയ്യഴകി പൂന്തെയ്യഴകി എൻ ചുന്തരി വാൽക്കുരുവി...
മാരിക്കൊളുന്ത്... മണക്കണതെന്ത്...
മാനം കണ്ടേ... മഴയും കൊണ്ടേ...
വേളി കണ്ടേ... വെയിലും കൊണ്ടേ...
പെരുമഴ മേളം മുറുകണതെന്തേ... കെങ്കേമീ...
തിരുവിഴ കണ്ടു മയങ്ങണതെന്തേ...
മറുപടി കണ്ണില്‍ പൊലിയണതെന്തേ... ചെഞ്ചുണ്ടില്‍...
മഴവില്‍ക്കാവടിയാടണതെന്തേ...
വെറ്റില വട്ടി തുറന്നാട്ടേ മറ്റൊരു ചോപ്പു ചുമന്നാട്ടെ...
ഇനി മറ്റൊരു ചിത്തിരയെത്തൂല്ലേ ഒരു മുത്തിനെ മുത്തിയുണർത്തൂല്ലേ
കരിമെയ്യഴകി പൂന്തെയ്യഴകി എൻ ചുന്തരി വാൽക്കുരുവി...
മാരിക്കൊളുന്ത്... മണക്കണതെന്ത്...
മാനം കണ്ടേ... മഴയും കൊണ്ടേ...
വേളി കണ്ടേ... വെയിലും കൊണ്ടേ...
മാമന്റെ പെണ്ണു് വിളിക്കണതെന്ത്...
കൈയ്യ് കൊണ്ടേ... കണ്ണും കൊണ്ടേ...
പെറളി കൊണ്ടേ.. പെടലി കൊണ്ടേ...
തകിലെടുത്തു മേളം കൊട്ട് തരിവളയ്ക്കു് താളം തട്ട്
വില്ലടിച്ചു പാട്ടും കേളടിയേ...
ചുറ്റുതള ചിലങ്കയിട്ട് ചുമടെടുത്തു കാലും തൊട്ട്
ഉറ്റരകരകാട്ടം കാണെടിയേയ്....
മാരിക്കൊളുന്ത്... മണക്കണതെന്ത്...
മാനം കണ്ടേ... മഴയും കൊണ്ടേ...
വേളി കണ്ടേ... വെയിലും കൊണ്ടേ...