തനിച്ചിരിക്കുമ്പം (F)

ആ.... ഓ.... ആ... ഓ... 
ആഹാഹാ ഓഹോഹോ ഏഹേഹേ...
തനിച്ചിരിക്കുമ്പം തങ്കക്കിനാവിന്റെ
തരിവളയുള്ളില്‍ താളമിട്ടീലേ...
ഊം ഹൂ ഹും.... ഊം ഹൂഹും... ഓ ഹോ ഹോ...
കൊതിച്ചിരിക്കുമ്പം കുഞ്ഞിക്കുറുമ്പിന്റെ
കണിമഴയുള്ളില്‍ പെയ്തു തോര്‍ന്നീലേ...
ഊം ഹൂ ഹും... ഊം ഹൂഹും... ഓ ഹോ ഹോ...
പോയ്‌ മറഞ്ഞ പൊന്‍വസന്തകാലമിന്നല്ലേ...
ഒരു വാര്‍മഴവില്‍ തൂവലുമായ് തൊട്ടുഴിയില്ലേ...

തനിച്ചിരിക്കുമ്പം തങ്കക്കിനാവിന്റെ
തരിവളയുള്ളില്‍ താളമിട്ടീലേ...
ഊം ഹൂ ഹും ആ ഹാ ഹാ... ഓ ഹോ ഹോ...

മെല്ലെയിന്നലെ മച്ചിലുദിച്ചൊരു മഞ്ഞണിത്തിങ്കളല്ലേ...
മനസ്സിനുള്ളില്‍ മിന്നിമായും മാർഗഴിയല്ലേ...
മെല്ലെയിന്നലെ മച്ചിലുദിച്ചൊരു മഞ്ഞണിത്തിങ്കളല്ലേ...
മനസ്സിനുള്ളില്‍ മിന്നിമായും മാർഗഴിയല്ലേ...
കാറ്റുലയ്ക്കും കന്നിത്തിരയിലെ കാതരമീനല്ലേ...
കാത്തുനില്‍ക്കാന്‍ പൊൻവല കൈയ്യാൽ എന്നും ഞാനില്ലേ...
അരികെ നിന്‍ കുസൃതിതന്‍ മംഗലപ്പൊങ്കലില്ലേ...
തനിച്ചിരിക്കുമ്പം... ആ... ആ...
തനിച്ചിരിക്കുമ്പം തങ്കക്കിനാവിന്റെ
തരിവളയുള്ളില്‍ താളമിട്ടീലേ...
ഊം ഹൂ ഹും... ആ ഹാ ഹാ... ഓ ഹോ ഹോ...

നാതൃധന ധീംധ ധിരനാ....
നാതൃധന ധീംധ ധിരനാ...
ധിരനന ധീംധ ധിരനാ... ഓ...
ധിരനന ധീംധ ധിരനാ...

കണ്ണിലിന്നലെ മിന്നി മിനുങ്ങിയ കന്നിക്കിനാക്കളില്ലേ...
പതിയെ തൊട്ടാല്‍ ഊര്‍ന്നു വീഴും പട്ടുഞൊറിയില്ലേ...
കണ്ണിലിന്നലെ മിന്നി മിനുങ്ങിയ കന്നിക്കിനാക്കളില്ലേ...
പതിയെ തൊട്ടാല്‍ ഊര്‍ന്നു വീഴും പട്ടുഞൊറിയില്ലേ...
തേക്കു പാട്ടിന്റെ തേരിലിറങ്ങണ പൂക്കണിമൊട്ടില്ലേ...
തേവരാടണ തെയ്യം തിറയുടെ ഓട്ടുചിലമ്പില്ലേ...
അരികില്‍ നിന്‍ കുസൃതി തന്‍ കുങ്കുമക്കോലമില്ലേ...
തനിച്ചിരിക്കുമ്പം... ആ...

തനിച്ചിരിക്കുമ്പം തങ്കക്കിനാവിന്റെ
തരിവളയുള്ളില്‍ താളമിട്ടീലേ...
ഊം ഹൂ ഹും.. ഊം ഹൂഹും... ഓ ഹോ ഹോ...
കൊതിച്ചിരിക്കുമ്പം കുഞ്ഞിക്കുറുമ്പിന്റെ
കണിമഴയുള്ളില്‍ പെയ്തു തോര്‍ന്നീലേ...
ഊം ഹൂ ഹും... ഊം ഹൂഹും... ഓ ഹോ ഹോ...
പോയ്‌ മറഞ്ഞ പൊന്‍വസന്തകാലമിന്നല്ലേ...
ഒരു വാര്‍മഴവില്‍ തൂവലുമായ് തൊട്ടുഴിയില്ലേ...

തനിച്ചിരിക്കുമ്പം തങ്കക്കിനാവിന്റെ
തരിവളയുള്ളില്‍ താളമിട്ടീലേ...
ഊം ഹൂ ഹും... ഊം ഹൂ ഹും... ഓ ഹോ ഹോ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thanichirikkumbam

Additional Info

Year: 
2004

അനുബന്ധവർത്തമാനം