തൈ പിറന്താൽ (M)

ആനന്ദമാനന്ദമാനന്ദമേ
തങ്കതാരാവലി തെളിമയാനന്ദമേ
സ്വർണ്ണ ദീപാവലി പൊലിമയാനന്ദമേ...

തൈ പിറന്താല്‍ വഴി പിറക്കും തൈമാസം വന്നു
കാപ്പണിഞ്ഞ് കാത്തിരിക്കും കല്യാണം വന്നു
വൈരത്തോടണികാതിൽ കളമൊഴി വന്നു
സീതാകല്യാണരാമ വൈഭോഗം വന്നു...

തൈ പിറന്താല്‍ വഴി പിറക്കും തൈമാസം വന്നു
കാപ്പണിഞ്ഞ് കാത്തിരിക്കും കല്യാണം വന്നു
വൈരത്തോടണികാതിൽ കളമൊഴി വന്നു
സീതാകല്യാണരാമ വൈഭോഗം വന്നു...

ഊരെങ്കും മണമരുളും വൈകാശി വന്നു
ഊഞ്ഞാൽ പാട്ടീണമെഴും ശൃംഗാരം വന്നു...
ഊരെങ്കും മണമരുളും വൈകാശി വന്നു
ഊഞ്ഞാൽ പാട്ടീണമെഴും ശൃംഗാരം വന്നു
മൂവാളായ് മുഴുനീളൻ ചേലകൾ വന്നു
മാക്കോലം വിരലെഴുതും ആനന്ദം വന്നു
ലക്ഷ്മീ കല്യാണദേവ വൈഭോഗം വന്നു
വൈഭോഗം വന്നു....

തൈ പിറന്താല്‍ വഴി പിറക്കും തൈമാസം വന്നു
കാപ്പണിഞ്ഞ് കാത്തിരിക്കും കല്യാണം വന്നു
വൈരത്തോടണികാതിൽ കളമൊഴി വന്നു
സീതാകല്യാണരാമ വൈഭോഗം വന്നു...

വെക്കത്തുടൻ വേദവല്ലി പാടി നടന്നു
പക്കത്തിലു തോഴരെല്ലാം പാട്ടിലുണർന്നു...
ആ... വെക്കത്തുടൻ വേദവല്ലി പാടി നടന്നു
പക്കത്തിലു തോഴരെല്ലാം പാട്ടിലുണർന്നു
ചെന്താമര മലരിറുക്കും സന്തോഷം വന്നു
സുന്ദരീശ മണമകളിൽ ഉല്ലാസം വന്നൂ
ഗൗരീ കല്യാണദേവ വൈഭോഗം വന്നു
വൈഭോഗം വന്നു...

തൈ പിറന്താല്‍ വഴി പിറക്കും തൈമാസം വന്നു
കാപ്പണിഞ്ഞ് കാത്തിരിക്കും കല്യാണം വന്നു
വൈരത്തോടണികാതിൽ കളമൊഴി വന്നു
സീതാകല്യാണരാമ വൈഭോഗം വന്നു...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thai Piranthal

Additional Info

Year: 
2001