പകലിനു കാവലാളായ്
പകലിനു കാവലാളായ് നിന്ന സൂര്യന്റെ
മരണത്തിനിന്നു നീ സാക്ഷി
ചിറകു കരിഞ്ഞൊടുങ്ങുന്നൊരീ കിളികൾ തൻ
വിട വാങ്ങലിന്നു നീ സാക്ഷി
(പകലിനു....)
സൂര്യോദയം കണ്ടു കൺ തുറന്നു നീ
സൂര്യനോടൊപ്പം വിടർന്നു
ഇന്നിതാ ചോരക്കടൽക്കോളിലായ്
സൂര്യബിംബം പിടഞ്ഞൊടുങ്ങുന്നു
ചാരത്തു നീ ദുഖഃ തീരത്തു നീറുന്ന
തീക്കനൽ ശില്പമായ് നിന്നു
(പകലിനു....)
ചന്ദ്രോദയം കണ്ടു കൺ തുറന്നു നീ
ചെമ്പനീർപ്പൂവുകൾക്കൊപ്പം
ഇന്നിതാ വേനൽ കനൽക്കാറ്റിലായ്
പനീർ പൂക്കൾ കരിഞ്ഞൊടുങ്ങുന്നു
ചാരത്തു നീ ശാപതീരത്തു നീറുന്ന
കണ്ണുനീർ ശില്പമായ് നിന്നു
(പകലിനു....)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Pakalinnu Kavalalay
Additional Info
ഗാനശാഖ: