പൂന്തേന്‍ നേര്‍‌മൊഴി മതിമുഖി

ആ....
പൂന്തേന്‍ നേര്‍‌മൊഴി... 
പൂന്തേന്‍ നേര്‍‌മൊഴി..
മതിമുഖി മധുമൊഴി പാടുക പാടുക നീ....
പൂന്തേന്‍ നേര്‍‌മൊഴീ...
ഹിമഗിരിനന്ദിനീ ശിവകരിശങ്കരീ...
പാടുക മാനിനീ നീ... 
പൂന്തേന്‍ നേര്‍‌മൊഴീ...

രി ഗ നി ധ സ നി ധ മ ഗ രി നി ധ മ ഗ രി ഗ മ നി ധ മ ഗ രി
രി ഗ നി ധ മ സ നി ധ മ ഗ രി നി ധ മ ഗ രി നി ധ ഗ രി നി ധ സ...
പൂത്തിരുവാതിര നാളില്‍ മംഗലരാവില്‍ തന്‍ പ്രിയനേ..
ധ്യാനിച്ചൂ നീ ഹിമകണമുതിരും യാമിനി നിന്‍ സഖിയായ്...
നീലാകാശത്തൊരു മുകില്‍ കണ്ടു നീയതില്‍ ജട കണ്ടു...
നീരദമണിയും വെണ്മതി കണ്ടൂ നീ ശിവനെ കണ്ടു...
പൂന്തേന്‍ നേര്‍‌മൊഴീ... നേര്‍‌മൊഴീ... മൊഴീ...

ഗ രി നി ധ മ ഗ രി നി ധ മ ഗ രി നി സ മ ഗ രി ധ മ ഗ സ നി ധ മ ഗ രി
ആര്‍ദ്രമനോഹരരാവില്‍ നീലനിലാവില്‍ തന്‍ പ്രിയനേ...
മോഹിച്ചൂ നീ പാര്‍വ്വണചന്ദ്രിക നീര്‍മുത്തണിയുകയായ്...
മേലേ വാനത്തൊരു തുടി കേട്ടു നീയതില്‍ ശ്രുതി കേട്ടു...
മംഗലനടനത്താളം കേട്ടു നീ പ്രണവം കേട്ടു...

പൂന്തേന്‍ നേര്‍‌മൊഴി..
മതിമുഖി മധുമൊഴി പാടുക പാടുക നീ....
ഹിമഗിരിനന്ദിനീ ശിവകരിശങ്കരീ...
പാടുക മാനിനീ നീ... 
പൂന്തേന്‍ നേര്‍‌മൊഴീ...നേര്‍‌മൊഴീ... മൊഴീ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Poothen Nermozhi

Additional Info

Year: 
2001

അനുബന്ധവർത്തമാനം