പാടാനോര്‍ത്തൊരു


പാടാനോര്‍ത്തൊരു മധുരിതഗാനം പാടിയതില്ലല്ലോ
കയ്യിലെ വീണ മുറുക്കിയൊരുക്കി കാലം പോയല്ലോ
വെറുതെ.. കാലം പോയല്ലോ
ഞാന്‍.. പാടാനോര്‍ത്തൊരു മധുരിതഗാനം
പാടിയതില്ലല്ലോ...ഞാന്‍ പാടിയതില്ലല്ലോ

ശരിയായില്ല.. രാഗം ശരിയായില്ല.. താളം
പാട്ടിന്‍ വാക്കുകള്‍ തെറ്റിടുന്നല്ലോ
പാട്ടിന്‍ വാക്കുകള്‍ തെറ്റിടുന്നല്ലോ
പരവശമാണെന്‍ നാദം...
ഓ.. പരവശമാണെന്‍ നാദം
ഞാന്‍.. പാടാനോര്‍ത്തൊരു മധുരിതഗാനം
പാടിയതില്ലല്ലോ...ഞാന്‍ പാടിയതില്ലല്ലോ

ആ ...
പാടണമെന്നൊരു വെമ്പലിലങ്ങനെ
ആ ...ആ
പാടണമെന്നൊരു വെമ്പലിലങ്ങനെ
വാടുകയാണെന്‍ ജീവന്‍
പാടണമെന്നൊരു... മോഹം കരളില്‍
പാടണമെന്നൊരു... മോഹം കരളില്‍
കൂടുകയാണതി വേഗം..കരളില്‍ കൂടുകയാണതി വേഗം

ഞാന്‍.. പാടാനോര്‍ത്തൊരു മധുരിതഗാനം
പാടിയതില്ലല്ലോ
കയ്യിലെ വീണ മുറുക്കിയൊരുക്കി കാലം പോയല്ലോ
വെറുതെ.. കാലം പോയല്ലോ
ഞാന്‍.. പാടാനോര്‍ത്തൊരു മധുരിതഗാനം
പാടിയതില്ലല്ലോ..ഞാന്‍ പാടിയതില്ലല്ലോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Padanorthoru madhuritha