എന്റെ ചുണ്ടിലെ

എന്റെ ചുണ്ടിലെ.. കുഞ്ഞുപാട്ടിലെ
എന്റെ ചുണ്ടിലെ.. കുഞ്ഞുപാട്ടിലെ
നൊമ്പരങ്ങളൊന്നു കേൾക്കുമോ
കളിമറന്നു പോയ്.. ചിരിമറന്നു പോയ്‌   
കദനമെന്റെ ആത്മഗാനമായ്...
ഇടറുമീ സ്വരവുമായ്....
ഇടനെഞ്ചലിഞ്ഞു നൊന്തു പാടിടാം...  
എന്റെ ചുണ്ടിലെ.. കുഞ്ഞുപാട്ടിലെ
നൊമ്പരങ്ങളൊന്നു കേൾക്കുമോ

എത്ര സുന്ദരം എത്ര മോഹനം ..
വെണ്ണിലാവു പൊലുമെങ്കിലും
പുഴകൾ പൂക്കളും.. കിളികളാകെയും
മതിമറന്നു പാടുമെങ്കിലും... തിരികേ.. വരുമോ
ഇനിയെന്റെ പാട്ടിലെ കിനാവുകൾ..
എന്റെ ചുണ്ടിലെ.. കുഞ്ഞുപാട്ടിലെ
നൊമ്പരങ്ങളൊന്നു കേൾക്കുമോ

കുന്നോളവും കടലിന്നോളവും
സ്നേഹമെന്റെ നെഞ്ചിലാളവേ..
കണ്ണുനീരിലും.. മാരിവില്ലുകൾ
പുഞ്ചിരിക്കുമെന്നറിഞ്ഞു ഞാൻ ..
അലിവായ്.. കനിവായ്...
ഇനിയെന്റെ പാട്ടുമേറ്റു പാടുമോ ..

എന്റെ ചുണ്ടിലെ.. കുഞ്ഞുപാട്ടിലെ
നൊമ്പരങ്ങളൊന്നു കേൾക്കുമോ
കളിമറന്നു പോയ്.. ചിരിമറന്നു പോയ്‌   
കദനമെന്റെ ആത്മഗാനമായ്...
ഇടറുമീ സ്വരവുമായ്....
ഇടനെഞ്ചലിഞ്ഞു നൊന്തു പാടിടാം...  
ആ ..ആ ..ആ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Ente chundila