ശ്യാമ രത്നം ചൂടും
ശ്യാമരത്നം ചൂടും നാഗകന്യക ഞാൻ
കാമവില്ലായ് മാറും പ്രേമകല്പന ഞാൻ
പാൽ തുളുമ്പീടും പൗർണ്ണമി പൂക്കും നിശയിൽ... ആ... ആ... ആ...
ശ്യാമരത്നം ചൂടും നാഗകന്യക ഞാൻ
കാമവില്ലായ് മാറും പ്രേമകല്പന ഞാൻ..
വീഞ്ഞിൽ നീരാടി തോരും നിമിഷങ്ങൾ
കുളിരിൽ എൻ മെയ്യാകെപ്പൊതിയുമ്പോൾ
വീഞ്ഞിൽ നീരാടി തോരും നിമിഷങ്ങൾ
കുളിരിൽ എൻ മെയ്യാകെപ്പൊതിയുമ്പോൾ
ഉണരുമെന്റെ മോഹം പടമുയർത്തും നേരം
ഉണരുമെന്റെ മോഹം പടമുയർത്തും നേരം
ആടിയാടിയിന്നെന്നിണയാകൂ.. ഓ... ഓ...
ശ്യാമരത്നം ചൂടും നാഗകന്യക ഞാൻ
കാമവില്ലായ് മാറും പ്രേമകല്പന ഞാൻ
ഇതളിൽ തേൻ തൂകും വിണ്ണിൻ സംഗീതം
അലയായെന്റെ ഉള്ളം തഴുകിപടരുമ്പോൾ
ഇതളിൽ തേൻ തൂകും വിണ്ണിൻ സംഗീതം
അലയായെന്റെ ഉള്ളം തഴുകിപടരുമ്പോൾ
ഇഴഞ്ഞുനീങ്ങും യാമം തനു തളർത്തും നേരം..
ഇഴഞ്ഞുനീങ്ങും യാമം തനു തളർത്തും നേരം..
പിണഞ്ഞുചേർന്നു തമ്മിലൊന്നാകൂ...ഓ.... ഓ...
ശ്യാമരത്നം ചൂടും നാഗകന്യക ഞാൻ
കാമവില്ലായ് മാറും പ്രേമകല്പന ഞാൻ
പാൽ തുളുമ്പീടും പൗർണ്ണമി പൂക്കും നിശയിൽ... ആ... ആ... ആ...
ശ്യാമരത്നം ചൂടും നാഗകന്യക ഞാൻ
കാമവില്ലായ് മാറും പ്രേമകല്പന ഞാൻ..