അമ്പത്തൊന്നക്ഷരാളീ കലിതതനുലതേ

ഓം... ഓം.... ഓം......

അമ്പത്തൊന്നക്ഷരാളീ കലിതതനുലതേ!വേദമാകുന്ന ശാഖിക്കൊമ്പത്തൻപോടു പൂക്കും
കുസുമതതിയിലേന്തുന്ന പൂന്തേൻകുഴമ്പേ ചെമ്പൊൽത്താർബാണഡംഭപ്രശമനസുകൃതോപാത്തസൗഭാഗ്യലക്ഷ്മീ
സമ്പത്തേ കുമ്പിടുന്നേൻ കഴലിണവലയാധീശ്വരീ വിശ്വനാഥേ!

വാണീദേവി സുനീലവേണി സുഭഗേ വീണാരവം കൈതൊഴും
വാണീ വൈഭവമോഹിനീ
ത്രിജഗതാം നാഥേ വിരിഞ്ചപ്രിയേ വാണീദോഷമശേഷമാശു കളവാൻ എൻ നാവിലാത്താദരം വാണീടേണമതിന്നു നിന്നടിയിൽ ഞാൻ വീഴുന്നു മൂകാംബികേ! അംബികേ... അംബികേ... അമ്മേ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ambathonnasharale

Additional Info

Year: 
1991

അനുബന്ധവർത്തമാനം