മൗനം മൗനത്തില്‍

മൗനം മൗനത്തില്‍ വീണുടഞ്ഞു
മഴമുകിലോ പെയ്തിറങ്ങീ
മണ്ണു കുളിര്‍ന്നു മനസ്സു കുളിര്‍ന്നു
ഇത്തിരി ചൂടിഞ്ഞു പുതപ്പു വേണം
(മൗനം...)

അമ്പിളി മാനത്തു വിളക്കണച്ചു
ഇരുളിന്റെ വാര്‍മുടി ചുരുളഴിഞ്ഞു
അരഞ്ഞാണമില്ലാത്ത ഭൂമിതന്‍ അരയില്‍
കാറ്റിന്റെ കൈകള്‍ താളമിട്ടു
വസുമതി രാഗ വിലോലയായ്‌
മൗനം മൗനത്തില്‍ വീണുടഞ്ഞു

ചിറകുകള്‍ ചിറകിന്റെ ചൂടറിഞ്ഞു
ചിരകാല സ്വപ്നത്തിന്‍ പൂവിരിഞ്ഞു
നഗ്നഗാത്രങ്ങളില്‍ നിമ്നോന്നതങ്ങളില്‍
ശൃംഗാര കാവ്യം തുടിച്ചുണര്‍ന്നു
യാമിനി ആലസ്യവതിയായ്‌
(മൗനം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mounam mounathil

Additional Info

Year: 
1991

അനുബന്ധവർത്തമാനം