വീണുടഞ്ഞ വീണയിൽ

വീണുടഞ്ഞ വീണയിൽ
ഈണമായി മാനസം....
വീണുടഞ്ഞ വീണയിൽ
ഈണമായി മാനസം
നൊമ്പരങ്ങൾ മിഴികളാർദ്ര
ചുംബനങ്ങൾ നൽകുമീ...(വീണുടഞ്ഞ)

തീരങ്ങളിൽ ഓളങ്ങളായി
മേഘങ്ങളിൽ നീരാവിയായി(തീരങ്ങളിൽ)
മൂവന്തിപോലും നെടുവീർപ്പിടുമ്പോൾ(2)
നിന്നോർമ്മ എന്നിൽ വിളക്കേറ്റിടും(2)
കരളിന്റെയുള്ളിൽ കനലാടിടുമ്പോൾ(2)
തളരാതെ മനസ്സേ തളരാതെ നീ..(2)
(വീണുടഞ്ഞ)

നീരാഴിയിൽ പൂമാനമായി
നീരാടുമേൻ മോഹങ്ങളെ(നീരാഴിയിൽ)
ഒരു സാന്ത്വനത്തിൻ ചിറകേറിനിങ്ങൾ(2) സ്വരരാഗമായ് എന്റെ അരികിൽ വരു(2) വിരൽ പോയകയ്യാൽ തഴുകുന്നു ഞാൻ(2) ശ്രുതി പോയ വീണാ നാദങ്ങളെ..(2)
(വീണുടഞ്ഞ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Veenudanja veenayil

Additional Info

Year: 
1980

അനുബന്ധവർത്തമാനം