സംഗീത മരതക ഹാരം

ആഹാ....ഹാ...ഹാ.....ലാ.....ലാ....

സംഗീത മരതക ഹാരം
മന്ദാര നവ സുമ ഹാരം..
ചൂടാൻ വരൂ നീ കിനാവിൽ
ജീവന്റെ ലതികയിൽ പാടി
ആടി രസിക്കുന്ന പൂവേ.(സംഗീത)

എന്തിനോ നിൻ എന്നാത്മവാടികയിൽ
വന്നു ചിരിക്കുമെന്നോ നിൻ
വാചാല മൗനവുമായി(എന്തിനോ)
നിന്നെ ഞാൻ അറിഞ്ഞാലും
എന്നെ നീ അറിഞ്ഞില്ല...(നിന്നെ)
ഹേ..വരൂ നായകാ ഹൃദയമധുരമാകെ
വദന പുളകമാകെ
നിനക്കു നൽകാനായി നിറച്ചുവെച്ചു ഞാൻ
നിനക്കു നൽകാനായി നിറച്ചുവെച്ചു ഞാൻ
പാടി ആടി രസിക്കുന്ന പൂവേ ....(സംഗീത)

എൻ മനം നീ അമ്മാനമാടുകയോ
കന്നം നിറഞ്ഞിരിക്കും നിൻ
മായാവിലാസങ്ങളാൽ...(എൻ മനം)
എന്നെ നീ തിരഞ്ഞാലും
നിന്നെ ഞാൻ തിരഞ്ഞില്ല.(എന്നെ)
ഹേ വരൂ ഗായകാ ഹൃദയസദനമാകെ
മൃദുല തളികയാകെ
നിനക്കു കാട്ടാതെ മറച്ചു വെച്ചു ഞാൻ
നിനക്കു കാട്ടാതെ മറച്ചു വെച്ചു ഞാൻ
പാടി ആടി രസിക്കുന്ന പൂവേ 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sangeetha marathaka haram

Additional Info

Year: 
1980

അനുബന്ധവർത്തമാനം