നാരീമണീ നാടോടീ
നാരീമണീ നാടോടീ മദന
ചൂഡാമണീ ഗുൾഫി ശിങ്കാരീ
നാരിമണീ നാടോടീ മദന
ചൂഡാമണീ ഗുൾഫി ശിങ്കാരീ
പെണ്ണിനേതോ നേരിമ്പം
നെഞ്ചിലാകെ ഭൂകമ്പം
എന്തിനാണ് ഭാരംഭം
മോഹത്താരി നൃത്തമാടി വാ..(നാരീമണീ)
അരയന്ന പിടപോലെ നട കൊള്ളുന്നു
കളവാണി കയറൂരി കൊതി കൊള്ളുന്നു
നാവുകാള പെട്ടിയോ കാളരാജ വെടിയോ
നാണമെത്ര വീര്യമോ...ച..ചാ..ച..ചാ..
കൊല്ലല്ലേ പെണ്ണെ എന്നെ
ഞാൻ നിന്റെ ഭർത്താവല്ലേ അല്ലെ അല്ലെ
കൊല്ലല്ലേ പെണ്ണെ എന്നെ
ഞാൻ നിന്റെ ഭർത്താവല്ലേ
നിന്നിലാകെ ലാവണ്യം മെയ്യിലാകെ താരുണ്യം
കണ്ണിലാകെ ശ്ര് ഗാരം
കോപക്കാരി നൃത്തമാടി വാ..(നാരീമണി )
അഴകുള്ള മൃദു മേനി വിറകൊള്ളുന്നു അടിയോടെ മധുവാണി നിലംപറ്റുന്നു മൂളയോളം നെറ്റിയിൽ
ബോധ നാരവടിയോ
നാണമെത്ര വീര്യമോ...ഛെ..ഛെ...ഛെ തല്ലല്ലേ പൊന്നേ എന്നെ
നീ എന്റെ റിങ്കുവല്ലേ.....അയ്യോ
മുത്തല്ലേ തന്നെയെന്ന
നീ എന്റെ മുത്തല്ലേ
തൊട്ടിലാടി പൂമഞ്ചം
ഒത്തുചേർന്ന് തേൻനെഞ്ചം
തമ്മിലേകി പൂ മുത്തം.
കോപക്കാരി നൃത്തമാടി വാ.(നാരീമണീ )