വിരിഞ്ഞ മലരിതളിൽ

വിരിഞ്ഞ മലരിതളിൽ വണ്ടണയും മധുര സംഗമം
തുടുത്ത മണിക്കവിളിൽ തെളിഞ്ഞു മിന്നും പ്രണയകുങ്കുമം
വിരിഞ്ഞ മലരിതളിൽ വണ്ടണയും മധുര സംഗമം
തുടുത്ത മണിക്കവിളിൽ തെളിഞ്ഞു മിന്നും പ്രണയകുങ്കുമം
നീലമിഴിയിണയിൽ എഴുതിവച്ച കാമ ലേഖനം
നീലമിഴിയിണയിൽ എഴുതിവച്ച കാമ ലേഖനം.....(വിരിഞ്ഞ മലരിതളിൽ)

മാനസ വീണ മീട്ടി പാടുമോ നീ പ്രേമഗായകാ മാദക മേനിയൊന്നു പുൽകുമോ നീ ജീവനായകാ..(മാനസ)
ഹൃദയപാനപാത്രമൊന്നു നീയൊന്നാസ്വദിക്കുമോ...
പുളകമാല ചാർത്തി എന്നെയെന്നു സ്വീകരിക്കുമോ...(വിരിഞ്ഞ മലരിതളിൽ)
 

ജീവിതവാടികയിൽ പൂവിതളോ മന്ദഹാസമോ
കാമുക മാനസത്തിൽ തേനലയോ രാഗ ധാരയോ(ജീവിതവാടികയിൽ)
മൃദുല പുഷ്പശയ്യ ഞാനിരിക്കും ഒന്നണയൂനീ
മദനകേളിയാടാൻ എന്നരികിൽ വന്നണയു നീ...(വിരിഞ്ഞ മലരിതളിൽ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Virinja malarithalil

Additional Info

Year: 
1980