പതുക്കെ എന്തോ

പതുക്കെ എന്തോ പറഞ്ഞുവോ നീ...
കേട്ടുണർന്നെ ഞാൻ ഉള്ളം തണുക്കയോ
കടലാഴം തേടും കഥയിൽ നീ മായല്ലേ
വിരിയൂ വിഭാതമേ എൻ വഴിയിൽ...

മുടിയിഴകൾ തിരകളിലാടി കടലാകെ ഉലഞ്ഞു
സിരയിൽ നങ്കൂരമിടാനോ ഇനിയും ഋതുഭേദം
തീരം എങ്ങും ദൂരം......   
പതുക്കെ എന്തോ പറഞ്ഞുവോ നീ
കേട്ടുണർന്നെ ഞാൻ ഉള്ളം തണുക്കയോ
കടലാഴം തേടും കഥയിൽ നീ മായല്ലേ..
വിരിയൂ വിഭാതമേ എൻ വഴിയിൽ...

നീയെന്നുമെന്നിൽ ഞാനായി ഉറങ്ങി
നീ കണ്ടു ദു:ഖം കണ്ണീരിതെന്തേ
മാതളങ്ങൾ.. പൂത്തൊരുങ്ങി
വരുമെന്നാണോ ആ ..
പതുക്കെ എന്തോ പറഞ്ഞുവോ നീ
കേട്ടുണർന്നെ ഞാൻ.. പൊള്ളും തണുപ്പിലും...

Kanal Pathukke Entho Ft Mohanlal, Honey Rose | Official Video Song |