കിള്ളാതെ ചൊല്ലാമോ
കിള്ളാതെ ചൊല്ലാമോ...
ചില്ലാണെ നെഞ്ചം പാനപാത്രം
നുള്ളാതെ നില്ലാളെ നിന്നാണെ ചേർന്നു പാടാം
വരുമതു വഴിയേ ചുടു ലഹരിയിലേറി
പുതുജന ഗാനം..
മതിമതിയിനി മറയുക പഴകിയ താളം...
കിള്ളാതെ ചൊല്ലാമോ...
ചില്ലാണെ നെഞ്ചം പാനപാത്രം
നുള്ളാതെ നില്ലാളെ.. നിന്നാണെ ചേർന്നു പാടാം
മാനം ചുറ്റിപ്പറക്കും മണ്ണിൽ വീണുടയും
കുന്നോളം കെട്ടിപ്പൊങ്ങും മോഹങ്ങൾ.. (2)
കണ്ണാലെ കണ്ടെന്നാലും കയ്യിൽ തെല്ലും തൊട്ടെന്നാലും
മിണ്ടില്ലന്നുള്ളിൽ മിണ്ടും വേദാന്തം ..ആ
ഇരുളല മൂടി ഈ രണഭൂമി..
എന്നേ തുടങ്ങിയ തേരോട്ടം
കിള്ളാതെ ചൊല്ലാമോ...
ചില്ലാണെ നെഞ്ചം പാനപാത്രം
നുള്ളാതെ നില്ലാളെ.. നിന്നാണെ ചേർന്നു പാടാം
ആഹാ മുത്തും പൊന്നും തിരയും..ഉരുവേറി പോകും
സഞ്ചാരി കണ്ടോ ചങ്കിൻ കനലാട്ടം... (2)
മെയ്യാകെ മുറുകുമ്പോഴും..
ചുണ്ടിൽ തേനായി അലിയുമ്പോഴും
പുകയുന്നുണ്ടകമെന്നാരെ അറിയുന്നു...ആ
കഥയിതു മൂളും.. ജീവിതവീധിയിൽ
പണ്ടേ തുടങ്ങിയ പോരാട്ടം ...വൗ ...
കിള്ളാതെ ചൊല്ലാമോ...
ചില്ലാണെ നെഞ്ചം പാനപാത്രം
നുള്ളാതെ നില്ലാളെ.. നിന്നാണെ ചേർന്നു പാടാം
വരുമതു വഴിയേ ചുടു ലഹരിയിലേറി
പുതുജന ഗാനം..
മതിമതിയിനി മറയുക പഴകിയ താളം...
ആ ..ആ ..ആ
(കിള്ളാതെ ചൊല്ലാമോ )