ഒരു വേനൽ കാറ്റായ്

ഒരു വേനൽ കാറ്റായ് മെല്ലെ മെല്ലെ ആരോ
തുടു നെഞ്ചിന്നുള്ളിൽ പതിയെ പതിയെ തഴുകി
മിഴിവേകും കനവുകളാണോ..
മനസ്സോരം പുതുമഴയാണോ..
അരിയമോഹം പീലിനീർത്തുമൊരു  
നഗരസന്ധ്യകൾ പോലെ...
ഒരു വേനൽ കാറ്റായ് മെല്ലെ മെല്ലെ ആരോ

വാനിലെ പൊൻ താരാകണങ്ങൾ
തേടിയോ ഈ നെഞ്ചോരം..
ഈ ഈണം സായന്തനങ്ങൾ കാണുവാൻ
കണ്‍ നീർത്താതെ..
ഓർമ്മ മായും വഴിയിലൂടെ ആരിമറിയാ തീരമേറി
പതിയെ പാഴ്മുഖം ആഴിതേടും ഈ മോഹജാലം
മെല്ലെ മെല്ലെ പുഴപോലെ ..
ഒരു വേനൽ കാറ്റായ് മെല്ലെ മെല്ലെ ആരോ

മൂകമാം നീലാമ്പരം പോൽ
മാഞ്ഞുവോ എൻ കനവോളം
പോയ് വരും രാപ്പകലുകളൊന്നും ..
മിണ്ടുവാൻ മൊഴി തന്നീലാ
നിഴലുചായും നിനവ് പോലും..
ഈറനാം തണൽ തന്നീലാ
വെറുതെയീ മനം.. മൂകമാവാനീ ജീവരാഗം
മെല്ലെ മെല്ലെ  ഉലയുമ്പോൾ...

ഒരു വേനൽ കാറ്റായ് മെല്ലെ മെല്ലെ ആരോ
മിഴിവേകും കനവുകളാണോ..
മനസ്സോരം പുതുമഴയാണോ..
അരിയമോഹം പീലിനീർത്തുമൊരു  
നഗരസന്ധ്യകൾ പോലെ...
ഒരു വേനൽ കാറ്റായ്.. മെല്ലെ മെല്ലെ ആരോ  

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oru venal kattayi

Additional Info

Year: 
2015

അനുബന്ധവർത്തമാനം