പത്തേമാരി
പത്തേമാരി പത്തേമാരി പത്തേമാരി പത്തേമാരി
ഒരു കാതം ദൂരെയെനിക്കൊരു കുടിലുണ്ടേ കൂട്ടരുമുണ്ടേ
കടലോരക്കാറ്റേ ചെറുതിരി ചെന്നു കെടുത്തല്ലേ
അവരുടെ കവിളോരം പൊടിയും കണ്ണീരൊന്നു തുടച്ചാട്ടേ

അറബിപ്പൊന്നുരുകിയ പോലൊരു പുന്നാര കടലലമീതേ
കനവിന്റെ പനമ്പായ് നീർത്തിയ പത്തേമാരിയിറങ്ങുന്നേ
പത്തേമാരി പത്തേമാരി പത്തേമാരി പത്തേമാരി..
തലയാട്ടും തെങ്ങോലകളേ വിട ചൊല്ലി പിരിയുകയാണേ
എരളാടൻ കൊച്ചു പരുന്തേ വഴിയൊന്നു പറഞ്ഞു തരേണേ
അറിയാത്തൊരു കരയുടെ കാര്യം പറയാമോ വെള്ളി നിലാവേ
തിരികെ ഞാൻ വരുമന്നേരം പടി മേലെ കാവലു വേണേ
തിരതാണ്ടി പൊന്നും മുത്തും മലയോളം കൊണ്ടു വരാമേ
പത്തേമാരി പത്തേമാരി പത്തേമാരി പത്തേമാരി..
നറുതേനും പാലും പതയും കുളിരോലും അരുവികളുണ്ടോ
എരിവെയിലും കല്ലും മുള്ളും നിറയുന്നൊരു പാതകളാണോ
പലനാളായ് കണ്ട കിനാവിലെ മലർവാടിയതെങ്ങനെയാവോ
അലതല്ലും നെഞ്ചിലെ മോഹം വളരുന്നൊരു ബെഹറു കണക്കേ