മഞ്ഞിന്‍ കുളിരല

മഞ്ഞിന്‍ കുളിരലതന്നില്‍
തുള്ളും ഇളമാന്‍ പോലെ..
പീലിച്ചിറകിളകീടും..ചോലക്കിളിമകളായി
മാലാഖ നീ വന്നു ചേരൂ...
മാറോടു നീ പടര്‍ന്നീടൂ..
മാദകമിഴികള്‍.. താമരയാക്കൂ...
പൂഞ്ചൊടിയിണകള്‍.. തേനിതളാക്കൂ
നീ തൂകും നിശ്വാസ ഗന്ധത്തില്
മോഹവും ദാഹവും പൂവണിയും..

മഞ്ഞിന്‍ കുളിരലതന്നില്‍
തുള്ളും ഇളമാന്‍ പോലെ..
പീലിച്ചിറകിളകീടും..ചോലക്കിളിമകളായി
മാലാഖ നീ വന്നു ചേരൂ...
മാറോടു നീ പടര്‍ന്നീടൂ..
ലാലാലലാ ...ലാലാലലാ ...

മാറില്‍ നീ ലാളിക്കും.. താരുണ്യ തേന്‍‌കൂടിന്‍
ലാവണ്യ പൊന്‍ തൂവല്‍...
നാണത്താല്‍ നീക്കുമ്പോള്‍
ശൃംഗാരമോടെ സുസ്മിത നിന്നെ
ഞാനെന്റെ മാറില്‍ ചേര്‍ത്തീടും..
ഹേമാംഗി നിന്റെ എല്ലായിടത്തും
ചുംബന മുദ്ര നല്‍കീടും..

മഞ്ഞിന്‍ കുളിരലതന്നില്‍
തുള്ളും ഇളമാന്‍ പോലെ..
പീലിച്ചിറകിളകീടും..ചോലക്കിളിമകളായി
മാലാഖ നീ വന്നു ചേരൂ...
മാറോടു നീ പടര്‍ന്നീടൂ..
ലാലാലലാ ...ലാലാലലാ ...

പൂവില്‍ പൊന്‍.. പുഷ്പങ്ങള്‍
വീണീടും യാമത്തില്‍..
പൂവമ്പന്‍ മന്ത്രങ്ങള്‍.. പാടീടും താളത്തില്‍
ഉന്മാദമോടെ നിന്‍ പൂഞരമ്പില്‍
ഞാനെന്റെ രാഗം തൂകീടും..
ഒന്നും മറയ്ക്കാന്‍ ഇല്ലാത്ത നിന്നില്‍
സംഗമതാളം നല്‍കീടും...

മഞ്ഞിന്‍ കുളിരലതന്നില്‍
തുള്ളും ഇളമാന്‍ പോലെ..
പീലിച്ചിറകിളകീടും..ചോലക്കിളിമകളായി
മാലാഖ നീ വന്നു ചേരൂ...
മാറോടു നീ പടര്‍ന്നീടൂ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manjin kulirala