രാഗാര്‍ദ്രഹംസങ്ങളായ്

രാഗാര്‍ദ്ര ഹംസങ്ങളായ്..
നീന്തുന്ന മേഘങ്ങളേ...
ഹേമാംഗരാഗങ്ങളാം
പൂം‌ പീലി നീര്‍ത്തു.. വിണ്ണിന്‍ മാറില്‍
രോമാഞ്ച ഹര്‍ഷങ്ങളായ്
ആടുന്ന ദാഹങ്ങളെ...
സ്നേഹാര്‍ദ്ര പുഷ്പങ്ങളാല്‍
തേന്‍‌കൂടു കൂട്ടു.. എന്നില്‍ നീയും
രാഗാര്‍ദ്ര ഹംസങ്ങളായ്..
ലലലാ.. ലലലാ..ലലലാ...ലലലാ

താരുണ്യ സ്വപ്നങ്ങളായ്..
കരളില്‍ ഇതളില്‍ ചൊരിയൂ രാഗാമൃതം
ആകാശരത്നങ്ങളേ.. ലാവണ്യ പുഷ്പങ്ങളേ
രാഗാര്‍ദ്ര ഹംസങ്ങളായ്..

രാവിന്റെ നാലാം യാമങ്ങള്‍ തോറും
പൂമെയ്യിലമ്പെറിയൂ...
നിങ്ങള്‍ പൊന്‍‌തൂവലമ്പെറിയൂ
നാദം തൂകുന്ന രാവിന്‍ കുളിര്‍
താലം ചൂടുന്ന യാമങ്ങളില്‍..
സ്വര്‍ഗ്ഗഗാനങ്ങള്‍ തന്‍.. സ്വപ്നതീരങ്ങളില്‍
നീയും ഞാനും പടരും...
രാഗാര്‍ദ്ര ഹംസങ്ങളായ്..

ശൃംഗാരക്കുമ്പിളുമായ്.. അരികില്‍ അണയു
പകരൂ.. മോഹാലസ്യം നീ..
ലലലാ.. ലലലാ..ലലലാ...ലലലാ
ആവേശപ്പക്ഷികളേ.. ആഹ്ലാദ മുല്ലകളേ..
ശ്രാവണരാവിന്‍.. ചില്ലയില്‍ പൂക്കും
കാറ്റിന്റെ കുളിരേകൂ...
നിങ്ങള്‍ കാവല്‍മാടം തുറക്കൂ..
ആറ്റുതീരങ്ങള്‍ തോറും നിഴല്‍
കൂട്ടുകൂടുന്ന യാമങ്ങളില്‍..
പുഷ്പബാണങ്ങള്‍ തന്‍ നവ്യതാളങ്ങളില്‍
നീയും ഞാനും അലിയും...

രാഗാര്‍ദ്ര ഹംസങ്ങളായ്..
നീന്തുന്ന മേഘങ്ങളേ...
ഹേമാംഗരാഗങ്ങളാം
പൂം‌ പീലി നീര്‍ത്തു.. വിണ്ണിന്‍ മാറില്‍
ലലലാ.. ലലലാ..ലലലാ...ലലലാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ragardrahamsangalay

Additional Info

Year: 
1985

അനുബന്ധവർത്തമാനം