നിലാവിലും കിനാവിലും

പുലരി മഞ്ഞിൻ ചിറകുമായ് അണയുകയോ
ഇതുവരെയായ് ഞാൻ തിരയും മധുശലഭം
എന്നുള്ളിൽ വർണ്ണങ്ങളേഴും ചാലിച്ചൊരു
ഓമൽക്കനവുപോലെ വന്നുവോ..
കാണാത്തീരമായ് മറഞ്ഞു നീ പറയൂ
നിലാവിലും കിനാവിലും വരാതെ വയ്യഴകേ
ഒരേ ഒരാളിനു മാത്രമായ് എരിയുന്നിതെൻ ജീവനേ

അരുമയായെൻ നെറുകയിൽ തഴുകകയോ
ഇലകളിലൂടെ ഉതിരും പുതുകിരണം..
എൻ മൗനം സ്വപങ്ങളാലെ പൂവിതറി
മായ നിറങ്ങൾ ചൂടി നിന്നുവോ..
കാണാത്തേരിലേറിയെങ്ങനെ വന്നു നീ പറയൂ
നിലാവിലും കിനാവിലും വരാതെ വയ്യഴകേ
ഒരേ ഒരാളിനു മാത്രമായ് എരിയുന്നിതെൻ ജീവനേ

ഒരാകാശം തിരഞ്ഞു നാം...
ഇന്നോരെ തീരം കൊതിച്ചു നാം
ഇനി ചിറകു വീശി പറന്നിടം
ഒരു ശിശിര രാവിൻ ഹിമകണമായ് പൂവിതളിൽ..
ഇതുവരെയും മറയുകയോ..
നിലാവുപോൽ കിനാവുപോൽ വരുന്നു നീയരികെ 
ഒരേ ഒരാളിനു മാത്രമായ് എരിയുന്നിതെൻ ജീവനേ
നിലാവിലും കിനാവിലും വരാതെ വയ്യഴകേ
ഒരേ ഒരാളിനു മാത്രമായ് എരിയുന്നതെൻ ജീവനേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nilavilum kinavilum

Additional Info

Year: 
2015

അനുബന്ധവർത്തമാനം