ചേരാതെ നാമേതോ

നീലരാവായ് മായുന്നിതോ നിഴൽ
സൂര്യനാളങ്ങളിന്നെങ്ങുപോയ്
മേലെ മൂകാംബരത്തിന്റെ ഓരങ്ങളിൽ
ശ്യാമമേഘങ്ങൾ ഇന്നെങ്ങുപോയ്..
പെയ്യാതെയെങ്ങോ.. നീരാവിയായ്
സായന്ത നൗകകൾ സാഗരമൗനത്തിൻ
ആഴം തേടുകയായ്..
ചേരാതെ.. നാമേതോ രാഗംപോൽ താളംപോൽ
ചേരാതെ.. നാമേതോ സന്ധ്യപോൽ പുലരിപോൽ

വേനലാളുന്ന ജീവന്റെ ദാഹങ്ങളിൽ
വന്ന പൂമാരിയിന്നെങ്ങു പോയ്‌..
വീണ പൂമൂടി ഏകാന്ത തീരങ്ങളിൽ
കണ്ട സ്വപ്നങ്ങളിന്നെങ്ങു പോയ്
ഓർക്കാതെ ഏതോ മായാകരങ്ങൾ
ആയിരം വർണ്ണങ്ങൾ ചാലിച്ചതെല്ലാം
മെല്ലെ മായുകയോ... 
ചേരാതെ.. നാമേതോ രാഗംപോൽ താളംപോൽ
ചേരാതെ.. നാമേതോ സന്ധ്യപോൽ പുലരിപോൽ
ചേരാതെ.. നാമേതോ രാഗംപോൽ താളംപോൽ
ചേരാതെ.. നാമേതോ സന്ധ്യപോൽ പുലരിപോൽ
ഓഹോ ...ഹോ

ഓരോ കിനാവും ഓരോ നിലാവും
പാതിയിൽ തീരുമീ ജീവിതയാത്രയിൽ
നമ്മൾ പോവതെങ്ങോ...
ചേരാതെ.. നാമേതോ രാഗംപോൽ താളംപോൽ
ചേരാതെ.. നാമേതോ സന്ധ്യപോൽ പുലരിപോൽ
ഓഹോ ...ഹോ ..ഓഹോ ...ഹോ
ഓഹോ ...ഹോ ..ഓഹോ ...ഹോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Cherathe nametho

Additional Info

Year: 
2015

അനുബന്ധവർത്തമാനം