പുത്തന്‍ മണവാട്ടി
പുത്തൻ മണവാട്ടീ പുന്നാര മണവാട്ടീ
പൂമിഴി തേന്മൊഴി മൊഞ്ചത്തി മഞ്ചാടി
പുത്തൻ മണവാട്ടീ പുന്നാര മണവാട്ടീ
പൂമിഴി തേന്മൊഴി മൊഞ്ചത്തി മഞ്ചാടി
പുതുമാരൻ വന്നാലോ ഒരു പുതുമുത്തം തന്നാലോ
പുതുമാരൻ വന്നാലോ ഒരു പുതുമുത്തം തന്നാലോ
അത്തറിട്ട മണവറയിൽ മുട്ടിവിളിച്ചാലോ
അത്തറിട്ട മണവറയിൽ മുട്ടിവിളിച്ചാലോ
നിന്നെ തൊട്ടുവിളിച്ചാലോ
ചന്ദനക്കുടനേർച്ചപ്പെരുന്നാളിന്നൊന്നിച്ചു പോകാല്ലോ
പിന്നെ കൊമ്പനാനനകൾ നെറ്റിപ്പട്ടം കെട്ടി മിന്നണ കാണാല്ലോ
ചന്ദനക്കുടനേർച്ചപ്പെരുന്നാളിന്നൊന്നിച്ചു പോകാല്ലോ
പിന്നെ കൊമ്പനാനനകൾ നെറ്റിപ്പട്ടം കെട്ടി മിന്നണ കാണാല്ലോ
കാഞ്ഞിരമറ്റം പുതുപ്പെണ്ണിൻ കരളിൻ മുറ്റം
കാഞ്ഞിരമറ്റം പുതുപ്പെണ്ണിൻ കരളിൻ മുറ്റം
മുറ്റത്ത് പൂമാരൻതൻ അറബനയുടെ താളം തുടിക്കുമല്ലോ
കളിമേളം കൊഴുക്കുമല്ലോ
പുത്തൻ മണവാട്ടീ പുന്നാര മണവാട്ടീ
പൂമിഴി തേന്മൊഴി മൊഞ്ചത്തി മഞ്ചാടി
റംസാൻ രാവിലെ ചന്ദ്രിക കണ്ട് കുളിരണിയാല്ലോ
പിന്നെ സുൽത്താനൊത്തൊരു കനവിൻ മഞ്ചലിൽ ബഹറ് കാണാല്ലോ
റംസാൻ രാവിലെ ചന്ദ്രിക കണ്ട് കുളിരണിയാല്ലോ
പിന്നെ സുൽത്താനൊത്തൊരു കനവിൻ മഞ്ചലിൽ ബഹറ് കാണാല്ലോ
കിളിന്നു പെണ്ണേ ചമഞ്ഞൊന്നു കുണുങ്ങു പെണ്ണേ
കിളിന്നു പെണ്ണേ ചമഞ്ഞൊന്നു കുണുങ്ങു പെണ്ണേ
പെണ്ണേ നിൻ ചിങ്കാരച്ചിരിയരമണിയുടെ നാണം കിലുങ്ങുമല്ലോ
അതിൽ മാരൻ കുരുങ്ങുമല്ലോ
പുത്തൻ മണവാട്ടീ പുന്നാര മണവാട്ടീ
പൂമിഴി തേന്മൊഴി മൊഞ്ചത്തി മഞ്ചാടി
പുത്തൻ മണവാട്ടീ പുന്നാര മണവാട്ടീ
പൂമിഴി തേന്മൊഴി മൊഞ്ചത്തി മഞ്ചാടി
പുതുമാരൻ വന്നാലോ ഒരു പുതുമുത്തം തന്നാലോ
പുതുമാരൻ വന്നാലോ ഒരു പുതുമുത്തം തന്നാലോ
അത്തറിട്ട മണവറയിൽ മുട്ടിവിളിച്ചാലോ
അത്തറിട്ട മണവറയിൽ മുട്ടിവിളിച്ചാലോ
നിന്നെ തൊട്ടുവിളിച്ചാലോ