ശാരികേ എന്നോമല്‍

ശാരികേ എന്നോമല്‍ പൈങ്കിളീ
ഏകനായ് കാത്തിരിപ്പൂ നിന്നെ ഞാന്‍..
മാനത്തെ തൂമുല്ല.. മൊട്ടിട്ടു പൂവിട്ടു
മേഘത്തിന്‍ തേരില്‍ മാലാഖവന്നു
ഇരുളിന്നിഴയില്‍ കനകമുതിരും നിമിഷം
ശാരികേ എന്നോമല്‍ പൈങ്കിളീ

നീയെന്‍.. ഗാനം പെയ്യും തീരത്തിന്ന്
രാഗമല്ലിപ്പൂക്കള്‍ ചൂടാന്‍ വാ...വാ
ചാമരം വീശുവാന്‍ തെന്നലെത്തി സഖീ
ചാമരം വീശുവാന്‍ തെന്നലെത്തി സഖീ
നേരമായെന്‍ അരികിലണയുവാന്‍ അമൃതു പകരുവാന്‍
നേരമായീ ചിറകിനടിയിലെ.. ചൂടിലലിയുവാന്‍
കണ്ണടച്ചാല്‍ കാണാം.. നിന്‍ കണ്ണിലിത്തിരിനാണം
കൂട്ടിരുന്നാല്‍ കാണാം.. എന്‍ പ്രണയമധുരദാഹം
ശാരികേ എന്നോമല്‍ പൈങ്കിളീ

നീയെന്‍.. വാസന്തത്തിന്‍ സ്വപ്നം കൊണ്ടീ-
മണ്ണില്‍ സ്വര്‍ഗ്ഗം തീര്‍ക്കാന്‍ കൂടെവാ വാ
നിന്റെ കാലൊച്ചകള്‍ കാതോര്‍ത്തുനില്‍ക്കുന്നു ഞാന്‍
നിന്റെ കാലൊച്ചകള്‍ കാതോര്‍ത്തുനില്‍ക്കുന്നു ഞാന്‍
നേരമായെന്‍ ഹൃദയവനിയിലെ മലരായ് വിരിയുവാന്‍
നേരമായെന്‍ വിരഹകഥയിലെ.. കദനമകലുവാന്‍
ലല്ലലല്ലം പാട്ടിൻ ഒരു താളമേളം തന്നാല്‍
കണ്മണിഞാന്‍ നല്‍കാം തിരുനെറ്റിയില്‍ സിന്ദൂരക്കൂട്ട്

ശാരികേ എന്നോമല്‍ പൈങ്കിളീ
ഏകനായ് കാത്തിരിപ്പൂ നിന്നെ ഞാന്‍..
മാനത്തെ തൂമുല്ല.. മൊട്ടിട്ടു പൂവിട്ടു
മേഘത്തിന്‍ തേരില്‍ മാലാഖവന്നു
ഇരുളിന്നിഴയില്‍ കനകമുതിരും നിമിഷം
ശാരികേ.. എന്നോമല്‍ പൈങ്കിളീ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Sharike ennomal