കറുകറുത്തുള്ളൊരു കാക്കച്ചി
കറുകറുത്തുള്ളൊരു കാക്കച്ചി
ഇരുളിന്റെ മോള് കാക്കച്ചി (2)
തിരുനെല്ലിക്കാട്ടില്‍ പെരുമനെത്തേടി
ചിറകുവിരുത്തി കാക്കച്ചി..
കണ്ടിട്ടും കാണാതെ പോകരുതേ..
കൊണ്ടിട്ടും കൊള്ളാതെ നില്‍ക്കരുതേ
കറുകറുത്തുള്ളൊരു കാക്കച്ചി
ഇരുളിന്റെ മോള് കാക്കച്ചി...
മലമേലെ ചിരിതൂകി പായണൊരമ്പിന്റെ
തുമ്പത്ത് തേനുണ്ട് തീയുണ്ട് (2)
തേന്മൊഴി തീയില്‍ ഉരുകി വീഴുംകിളി
തേങ്ങുന്ന കണ്ണീര്‍പ്പാട്ടുണ്ട് (2)
തേങ്ങുന്ന കണ്ണീര്‍പ്പാട്ടുണ്ട്
കറുകറുത്തുള്ളൊരു കാക്കച്ചി
ഇരുളിന്റെ മോള് കാക്കച്ചി
തിരുനെല്ലിക്കാട്ടില്‍ പെരുമനെത്തേടി
ചിറകുവിരുത്തി കാക്കച്ചി..
കണ്ടിട്ടും കാണാതെ പോകരുതേ..
കൊണ്ടിട്ടും കൊള്ളാതെ നില്‍ക്കരുതേ
കറുകറുത്തുള്ളൊരു കാക്കച്ചി
ഇരുളിന്റെ മോള് കാക്കച്ചി...
മാനം പൊട്ടിപ്പൊട്ടി ചിതറുന്ന രാവിന്റെ
മാറില്‍ പകയുടെ കനലുണ്ട് (2)
കനലൂതി കനലൂതി.. കാലം വെളുപ്പിക്കും
കതിരോന്റെ കൈക്കുറ്റപ്പാടുണ്ട് (2)
കതിരോന്റെ കൈക്കുറ്റപ്പാടുണ്ട്
കറുകറുത്തുള്ളൊരു കാക്കച്ചി
ഇരുളിന്റെ മോള് കാക്കച്ചി
തിരുനെല്ലിക്കാട്ടില്‍ പെരുമനെത്തേടി
ചിറകുവിരുത്തി കാക്കച്ചി..
കണ്ടിട്ടും കാണാതെ പോകരുതേ..
കൊണ്ടിട്ടും കൊള്ളാതെ നില്‍ക്കരുതേ
കറുകറുത്തുള്ളൊരു കാക്കച്ചി
ഇരുളിന്റെ മോള് കാക്കച്ചി...