ഞാനുണ്ട് നീയുണ്ട്
ഞാനുണ്ട് നീയുണ്ട് നമ്മളുമുണ്ട്
മാനത്ത് കത്തുന്ന കണ്ണൊന്നുണ്ട്.. (2)
കാടിന്റെ മക്കള് വേട്ടപ്പണ്ടങ്ങള്
പണ്ട് ചിരിച്ചു കളിച്ചൊരു മണ്ണ്
ഞാനുണ്ട് നീയുണ്ട് നമ്മളുമുണ്ട്
മാനത്ത് കത്തുന്ന കണ്ണൊന്നുണ്ട്...
ഒന്നാം ചുരം കേറി വന്നപ്പോ കണ്ടത് കുന്നുപോലുള്ള മരം..
ഇന്നാച്ചുരം കേറിച്ചെന്നപ്പോ കണ്ടത് വിണ്ടുകീറുന്ന മനം (2)
തേനുണ്ട് തിനയുണ്ട്.. മാനുണ്ട് മയിലുണ്ട്
പാട്ടുണ്ട് കൂത്തുണ്ട് ചൂടുണ്ട് ചുണയുണ്ട്
നിരനിരയായ് കഥയൊഴുകും കഴിഞ്ഞകാലം..
ഓഹോഹോയ്...
ഞാനുണ്ട് നീയുണ്ട് നമ്മളുമുണ്ട്
മാനത്ത് കത്തുന്ന കണ്ണൊന്നുണ്ട്..
കാടിന്റെ മക്കള് വേട്ടപ്പണ്ടങ്ങള്
പണ്ട് ചിരിച്ചു കളിച്ചൊരു മണ്ണ്
ഞാനുണ്ട് നീയുണ്ട് നമ്മളുമുണ്ട്
മാനത്ത് കത്തുന്ന കണ്ണൊന്നുണ്ട്...
തേനടയുണ്ടുവളര്‍ന്നൊരു മക്കടെ തേങ്ങലു പൊങ്ങി
വെന്തുനീറും സ്വന്തം മണ്ണിന്റെ മാറിലോ നിലവിളിതങ്ങി (2)
തേനില്ല തിനയില്ല മാനില്ല മയിലില്ല
പാട്ടില്ല കൂത്തില്ല ചൂടില്ല.. ചുണയില്ല
തീവിഴുങ്ങുന്നവര്‍ നീറിനില്‍ക്കും പുതിയ കാലം..
ഓഹോഹോയ്...
ഞാനുണ്ട് നീയുണ്ട് നമ്മളുമുണ്ട്
മാനത്ത് കത്തുന്ന കണ്ണൊന്നുണ്ട്..
കാടിന്റെ മക്കള് വേട്ടപ്പണ്ടങ്ങള്
പണ്ട് ചിരിച്ചു കളിച്ചൊരു മണ്ണ്
ഞാനുണ്ട് നീയുണ്ട് നമ്മളുമുണ്ട്
മാനത്ത് കത്തുന്ന കണ്ണൊന്നുണ്ട്...