കണ്ണാണേ മണ്ണാണേ

കണ്ണാണേ മണ്ണാണേ.. കാട്ടിലെത്തേവരാണേ
ഇന്നാണേ.. മല്ലീശന്‍ കോവിലില്‍ വേലകൊടിയേറ്റ് (2)
അല്ലിയിലേ.. ചെമ്പല്ലി ചാന്തുകുറുക്കണ്ടേ
ആണ്‍പണമോ പെണ്‍പണമോ വാഴ്‌വ് കുറിക്കണ്ടേ..
കണ്ണാണേ മണ്ണാണേ.. കാട്ടിലെത്തേവരാണേ
ഇന്നാണേ.. മല്ലീശന്‍ കോവിലില്‍ വേലകൊടിയേറ്റ്

കരടിമല കയറിവന്നൊരു കറുത്ത മുത്തല്ലേ
കരളിലൊരു കിരുകിരുപ്പ് കാര്യമറിഞ്ഞില്ലേ..(2)
മാരനിന്ന് വന്നുതന്ന ചക്കരമുത്തം
രാവുകളില്‍ കനവുനെയ്ത പെരുമുടിയാട്ടം (2)

കണ്ണാണേ.. മണ്ണാണേ കാട്ടിലെത്തേവരാണേ
ഇന്നാണേ.. മല്ലീശന്‍ കോവിലില്‍ വേലകൊടിയേറ്റ്
അല്ലിയിലേ.. ചെമ്പല്ലി ചാന്തുകുറുക്കണ്ടേ
ആണ്‍പണമോ പെണ്‍പണമോ വാഴ്‌വ് കുറിക്കണ്ടേ..
കണ്ണാണേ മണ്ണാണേ.. കാട്ടിലെത്തേവരാണേ
ഇന്നാണേ.. മല്ലീശന്‍ കോവിലില്‍ വേലകൊടിയേറ്റ്

മലമുടിയില്‍ മഹദേവന്‍ കണ്ണുതുറന്നേ..
മാദേവി മനമറിഞ്ഞു ചേര്‍ന്നുനിന്നേ.. (2)
മലരായ മലരില് തേന്‍ നിറഞ്ഞേ
മാലോകരെല്ലാരും തരിച്ചുനിന്നേ (2)

കണ്ണാണേ.. മണ്ണാണേ കാട്ടിലെത്തേവരാണേ
ഇന്നാണേ.. മല്ലീശന്‍ കോവിലില്‍ വേലകൊടിയേറ്റ് (2)
അല്ലിയിലേ.. ചെമ്പല്ലി ചാന്തുകുറുക്കണ്ടേ
ആണ്‍പണമോ പെണ്‍പണമോ വാഴ്‌വ് കുറിക്കണ്ടേ..
കണ്ണാണേ മണ്ണാണേ.. കാട്ടിലെത്തേവരാണേ
ഇന്നാണേ.. മല്ലീശന്‍ കോവിലില്‍ വേലകൊടിയേറ്റ് (4 )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kannane mannane