മഴതോർന്ന പൊൻകിനാവിൻ
മഴതോർന്ന പൊൻ കിനാവിൻ കിളിവാതിലിൽ
മിഴിപാകി നിന്നതാരോ നിറതിങ്കളോ
നീലനിലാവിൻ തൂവൽ പൊഴിയും
തേൻ കിനാവോലും ഈണവും തേടി
കളിയോടം കുഴലൂതി മനസ്സെങ്ങു പോയ്
മഴതോർന്ന പൊൻ കിനാവിൻ കിളിവാതിലിൽ
മിഴിപാകി നിന്നതാരോ നിറതിങ്കളോ
ഒരുമിച്ചുമാത്രമല്ലയോ സ്വരയാത്രകൾ
തിരിനീട്ടി നിൽക്കയല്ലയോ അനുഭൂതികൾ
തളിരുള്ള നേർത്ത ചില്ലയിൽ.. ഇളം തെന്നലിൽ
കുളിരോടെ ചേർത്തു പുൽകിയോ കളിവാക്കുകൾ
ആരോരുമറിയാതെ പൂചൂടിയോ അനുരാഗ സൗഗന്ധികം
കണ്ണാരം പൊത്തുമ്പോൾ കാതോരം മിണ്ടുമ്പോൾ
കരിവളയുടെ കുറുമൊഴികളിൽ ആന്ദോളനം
മഴതോർന്ന പൊൻ കിനാവിൻ കിളിവാതിലിൽ
മിഴിപാകി നിന്നതാരോ നിറതിങ്കളോ
ഒരു ഞെട്ടിൽ പൂത്തുലഞ്ഞതീ ഇരുപൂവുകൾ
ഒരു പോലൊരേ മനസ്സുമായ് ശ്രുതി ചേർക്കവേ
വിരഹത്തിൻ വേനലെന്തിനോ പദമാടിയോ
വിടചൊല്ലി താനേ ഈറനായ്.. മിഴി മാഞ്ഞുവോ
കൈയ്യെത്താ ദൂരത്തെ മണ്‍കൂട്ടിലെ
കിന്നാരത്തേനെങ്ങുവോ ..
മിന്നായം മിന്നാതെ മോഹങ്ങൾ ചൊല്ലാതെ
മധുമൊഴിയുടെ കനവുകളിലൊവരോഹണം
മഴതോർന്ന പൊൻ കിനാവിൻ കിളിവാതിലിൽ
മിഴിപാകി നിന്നതാരോ നിറതിങ്കളോ
നീലനിലാവിൻ തൂവൽ പൊഴിയും
തേൻ കിനാവോലും ഈണവും തേടി
കളിയോടം കുഴലൂതി മനസ്സെങ്ങു പോയ്
മഴതോർന്ന പൊൻ കിനാവിൻ കിളിവാതിലിൽ
മിഴിപാകി നിന്നതാരോ നിറതിങ്കളോ