വേനലിൽ വിങ്ങിയോ
വേനലിൽ വിങ്ങിയോ ഒരു കണ്ണീരിൻ പാടം
ഓർമ്മതൻ വേരുകൾ വെന്തുരുകും പാടം
ആരറിഞ്ഞു നേരിന്റെ സൂര്യഗാഥകൾ..
നീരുണങ്ങുമാത്മാവിൻ സ്നേഹഗീതികൾ
അകലങ്ങളിൽ സത്യമേ മാഞ്ഞുവോ
വേനലിൽ വിങ്ങിയോ ഒരു കണ്ണീരിൻ പാടം
ഓർമ്മതൻ വേരുകൾ വെന്തുരുകും പാടം
കാലമേ നീ തീർക്കുന്നു.. കൈവിലങ്ങുകൾ
കൂരിരുട്ടിലാകുന്നു പൂത്ത പുലരികൾ (2)
എണ്ണിയെണ്ണി ചേർത്തുവച്ച മോഹമാകെയും
മണ്ണിനുള്ളിൽ വീണടിഞ്ഞ പൊയ്ക്കിനാവുകൾ
അകമെരിയും സ്മൃതികളുമായ്..
അതുവഴിയണയുമീ പഥികനു പുനർജനിയോ...
വേനലിൽ വിങ്ങിയോ ഒരു കണ്ണീരിൻ പാടം
ഓർമ്മതൻ വേരുകൾ വെന്തുരുകും പാടം
ചെങ്കനൽ നിലംതന്നിൽ മൂകസാന്ദ്രമായ്
സങ്കടങ്ങൾ കോർക്കുന്നു ശ്യാമസന്ധ്യകൾ (2)
നന്മകൊണ്ടു മെഞ്ഞൊരുക്കും ജന്മമേടയിൽ
നീതിതേടും വെണ്‍ പിറാവേ.. നൊന്തു തേങ്ങിയോ
ഇതളിടുമീ നിനവുകളിൽ...
പിറവിയിലൊരു പുതു കഥയിനി എഴുതിടുമോ ..
വേനലിൽ വിങ്ങിയോ ഒരു കണ്ണീരിൽ പാടം
ഓർമ്മതൻ വേരുകൾ വെന്തുരുകും പാടം
ആരറിഞ്ഞു നേരിന്റെ സൂര്യഗാഥകൾ..
നീരുണങ്ങുമാത്മാവിൻ സ്നേഹഗീതികൾ
അകലങ്ങളിൽ സത്യമേ മാഞ്ഞുവോ
വേനലിൽ വിങ്ങിയോ ഒരു കണ്ണീരിൻ പാടം
ഓർമ്മതൻ വേരുകൾ വെന്തുരുകും പാടം