സ്നേഹ നന്ദിനീ
സ്നേഹനന്ദിനീ.. പ്രിയ മോഹനന്ദിനീ
കദനഭൂമിയില്‍ കനി വളര്‍ത്തിയ
ഹൃദയനന്ദിനീ.. ഹൃദയനന്ദിനീ
നീ വിടര്‍ത്തിയ പൂവുകള്‍ വാടി വീഴും വാടിയില്
നീ വിടര്‍ത്തിയ പൂവുകള്‍ വാടി വീഴും വാടിയില്‍
ഇനിവരില്ലേ രാഗശിശിരം തോഴീ
അണയൂ മലരായ് - മണമായ് - സഖി നീ
(സ്നേഹനന്ദിനീ.. )
നീ ഉണര്‍ത്തിയ കുളിരുകള്‍
മാഞ്ഞുപോകും വീണയില്‍
നീ ഉണര്‍ത്തിയ കുളിരുകള്‍
മാഞ്ഞുപോകും വീണയില്‍
നിറയുകില്ലേ ഗാനമധുരം തോഴീ
അണയൂ സ്വരമായ് - ലയമായ് - സഖി നീ
ഒഴുകി വരൂ.. ഒഴുകി വരൂ
ഒരു യുഗനാദം പോലെ - സ്നേഹനന്ദിനീ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
sneha nandini
Additional Info
Year:
1971
ഗാനശാഖ: