ഒഴുകി വരൂ ഒഴുകി വരൂ

ഒഴുകി വരൂ ഒഴുകി വരൂ
ഒരുയുഗദാഹം പോലെ
സ്നേഹനന്ദിനീ പ്രിയ മോഹനന്ദിനീ
കദനഭൂമിയില്‍ കനി വളര്‍ത്തിയ
ഹൃദയനന്ദിനീ.. ഹൃദയനന്ദിനീ
സ്നേഹനന്ദിനീ

നീ വിടര്‍ത്തിയ പൂവുകള്‍.. വാടിവീഴും വാടിയില്‍
ഇനി വരില്ലേ.. രാഗശിശിരം.. തോഴീ
അണയൂ മലരായ്.. മണമായ്.. സഖി നീ
സ്നേഹനന്ദിനീ..പ്രിയ മോഹനന്ദിനീ
കദനഭൂമിയില്‍ കനി വളര്‍ത്തിയ
ഹൃദയനന്ദിനീ.. ഹൃദയനന്ദിനീ..
സ്നേഹനന്ദിനീ...

നീയുണര്‍ത്തിയ കുളിരുകള്‍..
മാഞ്ഞുപോകും വീണയില്‍
നിറയുകില്ലേ ഗാനമധുരം.. തോഴീ
അണയൂ സ്വരമായ്... ലയമായ്.. സഖി നീ
ഒഴുകി വരൂ.. ഒഴുകി വരൂ
ഹൃദയവതീ പ്രാണസഖീ..
മറയരുതേ.. പിരിയരുതേ
വിളി കേള്‍ക്കൂ വിളി കേള്‍ക്കൂ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
ozhuki varoo ozhuki varoo

Additional Info

Year: 
1971

അനുബന്ധവർത്തമാനം