പഞ്ചവൻ കാട്ടിലെ

പഞ്ചവന്‍ കാട്ടിലെ പഞ്ചവര്‍ണ്ണക്കിളി
പന്തീരടിപ്പാട്ടുപാടിവരൂ
പനയോലത്തൂവല്‍ ചിറകുകൊണ്ടോമന
പാട്ടിനു താളം പിടിച്ചുവരൂ
ഓ   .ഓഹോ......

കതിരോലപ്പൈങ്കിളി കദളീവനക്കിളി
കമലപ്പൂക്കണികാണും തേന്‍ കിളിയേ
കാടിന്റെ കാതില്‍ കുണുക്കിട്ട കാലത്ത്
കളിയാട്ടം നിര്‍ത്തിനീ എങ്ങുപോയീ
എങ്ങുപോയീ എങ്ങുപോയീ
തളിരിലപ്പൈങ്കിളീ എങ്ങുപോയീ
(പഞ്ചവന്‍ കാട്ടിലെ..)

മാനത്തെക്കാവിലെ മഴവില്ലിന്‍ മയിലാട്ടം
മതകത്തോപ്പിലെ തെന്നലാട്ടം
പനിനീരുതൂവുമീ പൂക്കാലം വന്നപ്പം
പാട്ടും നിര്‍ത്തി നീ എങ്ങുപോയീ
എങ്ങുപോയീ എങ്ങുപോയീ
തങ്കമലര്‍ക്കിളീ എങ്ങുപോയീ
(പഞ്ചവന്‍ കാട്ടിലെ..)
 

 

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
4
Average: 4 (1 vote)
panchavan kattile

Additional Info

Year: 
1971

അനുബന്ധവർത്തമാനം