അമൃതകുംഭങ്ങള്‍ കൈകളിലേന്തി

അമൃതകുംഭങ്ങള്‍ കൈകളിലേന്തി
ആഷാഡമേഘം മാനത്തുവന്നു
അതിഥിയാമവളെ അരുണമേഘങ്ങള്‍
ആപാദചൂഢം നോക്കിനിന്നു...
ആപാദചൂഢം നോക്കിനിന്നു..
അമൃതകുംഭങ്ങള്‍ കൈകളിലേന്തി
ആഷാഡമേഘം മാനത്തുവന്നു 

ഒരു രാഗമേഘത്തിന്‍ മിഴി നനഞ്ഞു
ഒരു കാവ്യരേഖ അതില്‍ വിരിഞ്ഞു.. (2)
ഇരു ഹൃദയങ്ങളും ഇളകിനിന്നൂ
ഇരു ഹൃദയങ്ങളും ഇളകിനിന്നൂ
പഴയ ജന്മങ്ങളെ സ്മൃതി പുണര്‍ന്നൂ
ആരറിഞ്ഞു കഥ.. ആരറിഞ്ഞൂ
ആകാശവിളക്കുകള്‍ എന്തറിഞ്ഞൂ
അമൃതകുംഭങ്ങള്‍ കൈകളിലേന്തി
ആഷാഡമേഘം മാനത്തുവന്നു.. 

ഒരു കൊടുങ്കാറ്റില്‍ പറന്നു പോകാം
കരിമേഘം കണ്ണീരായ് പെയ്തുപോകാം.. (2)
മറക്കുകില്ലെന്നാലും മാനമെന്നും..
മറക്കുകില്ലെന്നാലും മാനമെന്നും..
മഹിതമീ സംഗമത്തിന്‍ മധുരഭാവം
ആരറിഞ്ഞു കഥ.. ആരറിഞ്ഞൂ
ആകാശവിളക്കുകള്‍ എന്തറിഞ്ഞൂ
ആരറിഞ്ഞു കഥ ആരറിഞ്ഞൂ
ആകാശവിളക്കുകള്‍ എന്തറിഞ്ഞൂ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
amrutha kumbhangal

Additional Info

Year: 
1971

അനുബന്ധവർത്തമാനം