നാദം കാലിടറി
നാദം കാലിടറി നീണ്ടാകാശ മറവിൽ
എങ്ങോ പോയ്‌മറഞ്ഞു ..നാദമേ .. നാദമേ ..(2)
നീലാകാശത്തിൻ മറവിൽ..
അജ്ഞാത രാഗം മീട്ടിയോ
ഏതോ ഭൂവിൻ കരയിൽ
കണ്‍കണം നീയെന്തേ മൗനം
തേടുന്നു ഞാനൊരു മോഹം ..
പാടുന്നു ഞാനൊരു രാഗം
എന്നോമലേ ..എന്നോമലേ ..എൻ ജീവനേ
തീരാമോഹങ്ങൾ പാടീ
മോഹങ്ങൾ നിഴലുകളാടി
കരകാണാ തീരത്തിൻ മറവിൽ
മാനസം നീയെന്തേ മൗനം
കാണുന്നു ഞാനൊരു ഭാവം..
ഭാവങ്ങളാടുന്ന താരം ..
എന്നോമലേ ..എന്നോമലേ ..എൻ ജീവനേ
നാദം കാലിടറി നീണ്ടാകാശ മറവിൽ
എങ്ങോ പോയ്‌മറഞ്ഞു ..നാദമേ .. നാദമേ (2)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Nadam kalidari
Additional Info
Year:
2015
ഗാനശാഖ: