ചാറ്റൽ മഴയത്ത്
ചാറ്റൽ മഴയത്ത് കൊച്ചിയിലെ ചൂടിൽ ഞാൻ
കാത്തു നിൽപ്പാണ് മോളേ..
കാത്തു നിൽപ്പാണ് മോളേ
ആറ്റു വരമ്പത്ത് ആലിൻ ചുവട്ടില്
നിന്നെ ഞാൻ നോക്കീട്ട് കണ്ടില്ലാ
നിന്നെ ഞാൻ നോക്കീട്ട് കണ്ടില്ലാ (2)
അറബിക്കഥയിലെ റാണിയാണെൻ മുത്തേ
നിൻ ചിത്രം ഞാനന്ന് വരച്ചെടുത്തു (2)
ആരാരുമില്ലാത്ത പൂമാരന് നീ
ഉള്ളം കൊടുക്കൂല്ലേ പൂമോളേ ....
ചാറ്റൽ മഴയത്ത് കൊച്ചിയിലെ ചൂടിൽ ഞാൻ
കാത്തു നിൽപ്പാണ് മോളേ..
കാത്തു നിൽപ്പാണ് മോളേ ..
അന്തിപ്പൂമാനം പൂത്തപോലെ എൻ
ഉള്ളിലുദിച്ചൊരു രാവാണല്ലോ ..(2)
ആരാരുമില്ലാതെ ചാരത്തു വന്നു നീ
ചന്തം പകരൂല്ലേ പൊൻ മോളേ.. (2)
ഉള്ളം കൊടുക്കൂല്ലേ പൂമോളേ ....
ചാറ്റൽ മഴയത്ത് കൊച്ചിയിലെ ചൂടിൽ ഞാൻ
കാത്തു നിൽപ്പാണ് മോളേ..
കാത്തു നിൽപ്പാണ് മോളേ ..
ആറ്റു വരമ്പത്ത് ആലിൻ ചുവട്ടില്
നിന്നെ ഞാൻ നോക്കീട്ട് കണ്ടില്ലാ
നിന്നെ ഞാൻ നോക്കീട്ട് കണ്ടില്ലാ
(ചാറ്റൽ മഴയത്ത് )