ഹൃദയത്തിന്‍ മധുരമധുരമീ

ഹൃദയത്തിന്‍ മധുരമധുരമീ ഗീതം
ഹൃദയത്തിന്‍ മധുരമധുരമീ ഗീതം
അനുരാഗത്തിന്‍ ഭാവതരള ഭൂപാളം
അനുരാഗത്തിന്‍ ഭാവതരള ഭൂപാളം
വയസ്സോ യൗവ്വന മനസ്സോ
മദനന്‍ കുലയ്ക്കും ധനുസ്സോ..
ഈ വിരഹം ആരിനി അറിയാന്‍..അറിയാന്‍

പൂവായ് വിരിഞ്ഞാല്‍ തൂമണം വേണം
അല്ലിത്തേനും വര്‍ണ്ണവും വേണം(2)
പൂക്കള്‍ നുള്ളി പൂമദം ചൂടി..
വണ്ടുകള്‍ പോയാല്‍ ആരുടെ കുറ്റം
നിറമോ മലരിതള്‍ നിറയും..
മധുവോ മാനസം തന്നില്‍...
ഈ വിരഹം ആരിനി അറിയാന്‍ അറിയാന്‍
ഹൃദയത്തിന്‍ മധുരമധുരമീ ഗീതം
അനുരാഗത്തിന്‍ ഭാവതരള ഭൂപാളം

കിളികള്‍ക്കെല്ലാം കൂടുണ്ടല്ലോ..
ഉള്ളത്തിലെന്നും.. കൂട്ടുണ്ടല്ലോ (2)
കൂട്ടിലെ കിളിതന്‍ നെഞ്ചിലെ മോഹം
എങ്ങിരുന്നാലും നിന്നെ തേടിടും..
പാടും മംഗള ഗീതം..
വിതറും നിന്‍വഴി മലര്‍കള്‍
ഈ വിരഹം ആരിനി അറിയാന്‍ അറിയാന്‍

ഹൃദയത്തിന്‍ മധുരമധുരമീ ഗീതം
അനുരാഗത്തിന്‍ ഭാവതരള ഭൂപാളം
വയസ്സോ യൗവ്വന മനസ്സോ
മദനന്‍ കുലയ്ക്കും ധനുസ്സോ..
ഈ വിരഹം ആരിനി അറിയാന്‍

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
hridayathin madhura

Additional Info

Year: 
1984

അനുബന്ധവർത്തമാനം