എൻ മനസ്സിൽ നീ വിടരൂ

എൻ മനസ്സിൽ നീ വിടരൂ
എൻ മാറിൽ നീ പടരൂ (2)
അലരായ് ഇതൾ വിരിയൂ
തേനായ് അതിൽ നിറയൂ (2)

പ്രിയസഖി മൊഴിയുമ്പോൾ രാഗസുധ അ രാഗസുധ
എൻ ചേതനയിൽ മോദനദി
മാനസവീണയിൽ ഉണരുകയായ്..
ഞാൻ മീട്ടാം മണിവീണ .
അതു മീട്ടാൻ ഞാനില്ലേ .
രാഗാർദ്രമീ യൗവ്വനം.
ആ ആരാധ്യമീ സംഗമം

എൻ മനസ്സിൽ നീ വിടരൂ
എൻ മാറിൽ നീ പടരൂ
അലരായ് ഇതൾ വിരിയൂ
തേനായ് അതിൽ നിറയൂ

പുഷ്പിച്ചു വിടരും സ്വപ്നങ്ങൾ ഇറുത്ത്
അനുരാഗഹാരം ഞാൻ ചാർത്തട്ടയോ..
വാർത്തിങ്കൾ കലതൻ കിരണങ്ങൾ കോർത്ത്
നിൻ മാറിൽ ഞാൻ മുദ്ര ചാർത്തട്ടയോ..
പാലാഴിത്തിരയിൽ തേഞ്ചോലയായി
നാം നേടണം... ഒരു ലയലീനത (2)

ഞാൻ മീട്ടാം മണിവീണ
അതു മീട്ടാൻ ഞാനില്ലേ
രാഗാർദ്രമീ യൗവ്വനം
ആ ആരാധ്യമീ സംഗമം..

എരിയുന്ന മനസ്സിൽ കരിയുന്ന കനവിൽ
ദിനമെണ്ണി ദിനമെണ്ണി കഴിയുന്നു ഞാൻ..
നീ കണ്ട കനവും.. ഞാൻ കൊണ്ട കുളിരും
ഇതൾചൂടി കതിർചൂടി ഒന്നിക്കയായ്..
ഒരു നാളിൽ നൽകാൻ.. ഞാനെന്റെ മനസ്സിൽ
കാക്കുന്നതെല്ലാം നിലനില്ക്കുമോ
ഞാൻ മീട്ടാം മണിവീണ
അതു മീട്ടാൻ ഞാനില്ലേ
രാഗാർദ്രമീ യൗവ്വനം..
ആ ആരാധ്യമീ സംഗമം

എൻ മനസ്സിൽ നീ വിടരൂ
എൻ മാറിൽ.. നീ പടരൂ
അലരായ് ഇതൾ വിരിയൂ..
തേനായ് അതിൽ നിറയൂ (2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
en manasil nee vidaroo