വെള്ളിച്ചിറകുള്ള മേഘങ്ങളേ

വെള്ളിച്ചിറകുള്ള മേഘങ്ങളേ
വെണ്ണിലാപ്പുഴയിലെ ഹംസങ്ങളേ
അളകാപുരിയിലേക്കോ നിങ്ങള്‍
അമരാവതിയിലേക്കോ
(വെള്ളി... )

പോകുംവഴിയ്ക്ക് പടിഞ്ഞാറുള്ളൊരു
പവിഴ ദ്വീപിലിറങ്ങുമെങ്കില്‍ - എന്റെ
പ്രിയമാനസനെ കാണുമെങ്കില്‍
പറയൂ നിങ്ങള്‍ പറയൂ - ഈ
വിരഹിണിതന്‍ കഥ പറയൂ
(വെള്ളി... )

മോഹം കൊണ്ടൊരു ഗന്ധര്‍വ്വ നഗരം
മനസ്സില്‍ തീര്‍ത്തതറിഞ്ഞുവെങ്കില്‍ - എന്റെ
കതിര്‍മണ്ഡപമിതു കണ്ടുവെങ്കില്‍
പറയൂ നിങ്ങള്‍ പറയൂ - ഈ
പ്രിയവധുവിന്‍ കഥ പറയൂ
(വെള്ളി... )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vellichirakulla meghangale

Additional Info