ആ കൈയിലീക്കയ്യിലോ അമ്മാനക്കല്ല്

ആ കൈയ്യിലീക്കൈയ്യിലോ അമ്മാനക്കല്ല്
ആ കൈയ്യിലാണെങ്കില്‍ നാളെ വരും
ഈ കൈയ്യിലാണെങ്കില്‍ ഇന്നു വരും -
പ്രിയനിന്നു വരും. 
(ആ കൈയ്യിലീ... )

വെള്ളി മേഘങ്ങള്‍ക്കിടയില്‍
വെളുത്തവാവിന്‍ നടയില്‍
മാനത്തു പറക്കും പുഷ്പവിമാനത്തില്‍
മധുരവുമായ് വീട്ടില്‍ വിരുന്നു വരും
(ആ കൈയ്യിലീ... )

ഓരിതളിരിതള്‍ വിരിയും ചുണ്ടില്‍
ഒരുപാടൊരുപാടുമ്മതരും
മാറോടു ചേര്‍ക്കും കോരിത്തരിക്കും
വാരിവാരിപ്പുണരും 

പിച്ചകവള്ളിക്കുടിലില്‍
പകല്‍ക്കിനാവിന്‍ തണലില്‍
പൂവും നുള്ളി നടക്കുന്ന നേരത്ത്
പുതിയൊരു കാരിയം ഞാന്‍ പറയും - കാതില്‍
ഞാന്‍ പറയും
(ആ കൈയ്യിലീ... )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
2
Average: 2 (1 vote)
Aa kaiyyileekkaiyyilo

Additional Info

അനുബന്ധവർത്തമാനം