പ്രേമസർവസ്വമേ നിൻ

പ്രേമസര്‍വ്വസ്വമേ നിന്‍
പ്രമദവനം ഞാന്‍ കണ്ടൂ - അതില്‍
മദനന്‍ വളര്‍ത്തും മാനിനെ കണ്ടൂ
മദിരോത്സവം കണ്ടൂ
പ്രേമസര്‍വ്വസ്വമേ

കവിളത്തു കരിവണ്ടിന്‍ ചുംബനപ്പാടുമായ്
ഇലവര്‍ങപൂക്കള്‍ വിടര്‍ന്നൂ - ഒരു
സ്വര്‍ഗ്ഗവാതില്‍ കിളിയായ് ഞാന്‍
സ്വയം മറന്നിവിടെ നിന്നൂ 
സ്വര്‍ഗ്ഗവാതില്‍ കിളിയായ് ഞാന്‍
സ്വയം മറന്നിവിടെ നിന്നൂ - ഇന്നുഞാന്‍
സ്വയം മറന്നിവിടെ നിന്നൂ
പ്രേമസര്‍വ്വസ്വമേ

തിരിയിട്ടു കൊളുത്തിയ മുത്തുവിളക്കുമായ്
ധനുമാസരാത്രികള്‍ വന്നൂ - ഈ
സ്വപ്നഭൂമിയില്‍ പൂക്കാലം സ്വയംവരപ്പന്തലിട്ടൂ‍ 
സ്വപ്നഭൂമിയില്‍ പൂക്കാലം സ്വയംവരപ്പന്തലിട്ടൂ‍ 
നമുക്കൊരു സ്വയംവരപ്പന്തലിട്ടൂ

പ്രേമസര്‍വ്വസ്വമേ നിന്‍
പ്രമദവനം ഞാന്‍ കണ്ടൂ - അതില്‍
മദനന്‍ വളര്‍ത്തും മാനിനെ കണ്ടൂ
മദിരോത്സവം കണ്ടൂ
പ്രേമസര്‍വ്വസ്വമേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Premasarvaswame

Additional Info

അനുബന്ധവർത്തമാനം