ഏഴിലം പൂമരക്കാട്ടിൽ

ഏഴിലം പൂമരക്കാട്ടില്‍
ഏലം പൂക്കുന്ന കാട്ടില്‍
കാലത്തുണര്‍ന്നൊരു കുങ്കുമപ്പൂവിനു
മേലാകെ കസ്തൂരി കസ്തൂരി 
(ഏഴിലം..)

ഇത്തിരിപ്പൂവേ ചുവന്ന പൂവേ നിന-
ക്കെവിടുന്നു കിട്ടിയീ കസ്തൂരി
ഇത്തിരിപ്പൂവേ ചുവന്ന പൂവേ നിന-
ക്കെവിടുന്നു കിട്ടിയീ കസ്തൂരി
നക്ഷത്രക്കുന്നിലെ കൂട്ടില്‍ നിന്നോ
യക്ഷിക്കഥയുടെ ചെപ്പില്‍ നിന്നോ 
(ഏഴിലം..)

ഇക്കിളിപ്പൂവേ കിളുന്നു പൂവേ - നിന-
ക്കെവിടുന്നു കിട്ടിയീ സിന്ദൂരം
ഇക്കിളിപ്പൂവേ കിളുന്നുപൂവേ - നിന-
ക്കെവിടുന്നു കിട്ടിയീ സിന്ദൂരം
ഉദ്യാനലക്ഷ്മിതന്‍ തേരില്‍ നിന്നോ
ചിത്രശലഭത്തിന്‍ ചുണ്ടില്‍ നിന്നോ 
(ഏഴിലം..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ezhilam poomara kaattil

Additional Info

അനുബന്ധവർത്തമാനം