പ്രണയം മിഴി ചിമ്മി
പ്രണയം മിഴിചിമ്മി ചെറുതിങ്കളെപ്പോലെ
പിന്നെന്തേ നീയെന്തേ.. വന്നീലാ
ഹൃദയം ഇതൾ നീർത്തി പനിനീരിലഞ്ഞിപോലെ
പിന്നെന്തേ നീയെന്തേ മിണ്ടീലാ..
പവിഴം.. പൊഴിയും.. അധരം വിടരേ
അലകടലിരമ്പുമീ ശംഖുപോലെ നീ..
അതിശയമധുമൊഴി പകരുമി നിമിഷം
പ്രണയം മിഴി ചിമ്മി ചെറുതിങ്കളെപ്പോലെ
പിന്നെന്തേ നീയെന്തേ വന്നീലാ
അഴകുള്ള കടക്കണ്ണിൽ കുളിരുള്ള കനവിന്റെ
അരത്തുടം മഷികൊണ്ട് കവിതകളെഴുതുന്ന
അരളിപ്പൂവിതളിന്റെ കവിളത്ത് വിരലൊന്നു തഴുകുന്നതാരാണ്
പൂത്തിരിമിന്നി തിളങ്ങണ ഇത്തിരിവെട്ടക്കടവത്തെ
പത്തരമാറ്റണി മുത്തുകളാലൊരു ...
ചിത്തിരമാലകൾ കോർത്തും കൊണ്ട്
മയങ്ങാതെ ഇരുന്നിട്ട് പുഞ്ചിരിമൊഞ്ചിൽ തഞ്ചും പെണ്ണേ
മനസ്സു തുറന്നു പറയ് ..
നറുമഞ്ഞുതുള്ളിയിൽ മെല്ലെ ഒരു കുഞ്ഞുസൂര്യനെ കണ്ടോ
ഇളവേനൽപ്പുഴ നീന്തി തെളിനീർമഴ മോഹം ചൊല്ലിയോ..
പ്രണയം മിഴിചിമ്മി ചെറുതിങ്കളെപ്പോലെ..
പിന്നെന്തേ.. നീയെന്തേ... വന്നീലാ...
ചെറുപുന്നത്തളിരൊത്തൊരരയന്നത്തിടമ്പായി
ഇതുവരെ പറയാതെ ഒളിപ്പിച്ച കഥകളിൽ
ഇമരണ്ടും ചിറകാക്കി...
ഇണയോടു കുറുമ്പേറി പറക്കണതാരാണ്
പച്ചില കൊത്തികൊറിക്കുവാൻ തത്തകളെത്തും വരമ്പത്ത്
ഒത്തൊരുമിച്ചിനി ഒട്ടിയൊരായിരം ആശകളെല്ലാം ഓതിക്കൊണ്ട്
മതിതീരാതലഞ്ഞിട്ട് കാറ്റോടു കൊഞ്ചും കാണാപ്പൂവേ
കുണുങ്ങി കുറുകി ഒരുങ്ങ്
പതിനേഴു പ്രായമാകുമ്പോൾ
കൊതികൊണ്ടു വണ്ടു മൂളുമ്പോൾ
മലരേ.. നിൻ മനമാകെ തേൻതുള്ളികൾ തുള്ളി പെയ്തുവോ
പ്രണയം മിഴിചിമ്മി ചെറുതിങ്കളെപ്പോലെ..
പിന്നെന്തേ.. നീയെന്തേ... വന്നീലാ...
പവിഴം.. പൊഴിയും.. അധരം വിടരേ
അലകടലിരമ്പുമീ ശംഖുപോലെ നീ..
അതിശയമധുമൊഴി പകരുമി നിമിഷം
പ്രണയം മിഴി ചിമ്മി ചെറുതിങ്കളെപ്പോലെ
പിന്നെന്തേ നീയെന്തേ വന്നീലാ...
പിന്നെന്തേ നീയെന്തേ മിണ്ടീലാ ...ഉഹുംഹും ... ഉഹുംഹും ...