കരുമാടിപ്പെണ്ണേ നിന്റെ

കരുമാടിപ്പെണ്ണേ നിന്റെ കരളിലെ മാരൻ ആരാണ്
മകരത്തിൽ മംഗല്യത്തിന് വരുമവൻ ആരാണാരാണ്
താഴ്‌വാരക്കാറ്റിൻ തോണിയിൽ..
തനിയെ നീ തുഴയും വേളയിൽ
നീ കാണും കനവിന്റെ കടവൊന്നിൽ അണയുന്നൂ
നിന്നോമൽ കരയൊന്നിൽ അമരുന്നൂ(2)
കരുമാടിപ്പെണ്ണേ നിന്റെ കരളിലെ മാരൻ ആരാണ്

കാനനമൈനപ്പെണ്ണിൻ.. പൊന്നോമനവള്ളിക്കുടിൽ കണ്ടു
കൂടുകൾ കൂട്ടാൻ അണയുന്നു..
മണിത്തൂവലിൻ ചേലുകൾ അണിയുന്നു
നറുമഞ്ഞിൻ കൂടാരങ്ങൾ പൂകുന്നു ഞങ്ങൾ
പുഴയോരം പൂണാരങ്ങൾ നെയ്യുന്നു ഞങ്ങൾ...
അഴകിയ വീഥിയിൽ പുളകിതരായ്
മാനസതന്ത്രിയിൽ തരളിതമായ്..
തണലോരങ്ങളിൽ മണലോരങ്ങളിൽ ഒഴുകീ
നീയേകും ചൊല്ലുകളാൽ നടനങ്ങൾ തുടരുന്നു
നീ ചാർത്തും ഹരിതത്താൽ... ഉടലാകെ പൊതിയുന്നു

കാടിന്നുത്സവലഹരി പൊന്നോടക്കുഴൽ‌ വിളിയാകുന്നു
ആരവമോടെ ഞങ്ങൾ അകതാരുകൾ തകിലുകളാകുന്നു
ശലഭങ്ങൾ നൽകും വർണ്ണം ചാർത്തുന്നു ഞങ്ങൾ..
അവതേടും പൂവിന്നുള്ളിൽ നിറയുന്നു ഞങ്ങൾ..
കളകള വീചിയിൽ ചുരുളലയായ്
നിറനിറ ധാരയിൽ സുരഭിലമായ്..
മണിമേഘങ്ങളെ ഋതുഭേദങ്ങളെ തഴുകീ...
നീയേകും ചൊല്ലുകളാൽ നടനങ്ങൾ തുടരുന്നു
നീ ചാർത്തും ഹരിതത്താൽ.. ഉടലാകെ പൊതിയുന്നു

കരുമാടിപ്പെണ്ണേ നിന്റെ കരളിലെ മാരൻ ആരാണ്
മകരത്തിൽ മംഗല്യത്തിന് വരുമവൻ ആരാണാരാണ്
താഴ്‌വാരക്കാറ്റിൻ തോണിയിൽ..
തനിയെ നീ തുഴയും വേളയിൽ
നീ കാണും കനവിന്റെ കടവൊന്നിൽ അണയുന്നൂ
നിന്നോമൽ കരയൊന്നിൽ അമരുന്നൂ (2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
karumadippenne ninte

Additional Info

Year: 
2014

അനുബന്ധവർത്തമാനം