കരയുന്നു ഒരു കിളിയകലെ

കരയുന്നു ഒരു കിളിയകലെ
തിരയുന്നു ഇരുമിഴിയരികെ
മാനസഭൂമിയിൽ നിറജാലങ്ങൾ
തെളിയുന്നൂ പിന്നെ മായുന്നു
കരയുന്നു ഒരു കിളിയകലെ
തിരയുന്നു ഇരുമിഴിയരികെ
മാനസഭൂമിയിൽ നിറജാലങ്ങൾ
തെളിയുന്നൂ പിന്നെ മായുന്നു
കരയുന്നു ഒരു കിളിയകലെ
തിരയുന്നു ഇരുമിഴിയരികെ

രാപകലെന്യേ ഉണർന്നിരിക്കും ആയിരം ഓർമ്മകളിൽ.. (2)

താമരമലരായ് വിരിയും വദനം..
തഴുകാൻ കൈകൾ നീളുമ്പോൾ..
കദനം നൽകും കണ്ണീർ മഴയിൽ
നനയും ഏതോ സ്വപ്നം പോലെ..
കരയുന്നു ഒരു കിളിയകലെ
തിരയുന്നു ഇരുമിഴിയരികെ

താരാട്ടിൻ സ്വരലാളിതമാകും.. ആയിരം വീചികളിൽ (2)

ഓമനത്തിങ്കളിൻ വാരൊളിയോടെ വിടരും പുഞ്ചിരി കാണുമ്പോൾ
നിനവിൽ നിന്നും മധുരം കോരി...
തുടരും തീരാബന്ധം പോലെ
കരയുന്നു ഒരു കിളിയകലെ
തിരയുന്നു ഇരുമിഴിയരികെ
മാനസഭൂമിയിൽ നിറജാലങ്ങൾ..
തെളിയുന്നൂ പിന്നെ മായുന്നു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
karayunnu oru kiliyakale