കാണാക്കൊമ്പിലെ (F)
ഓഹോഹോ ..ഓ..ഓ ...ഓ
ഓഹോഹോ ..ഓ..ഓ ...ഓ
ഓഹോഹോ ..ഓ..ഓ ...ഓ
കാണാക്കൊമ്പിലെ കാക്കക്കറുമ്പന്‍
കൊണ്ടോട്ടിക്കാവിലെ കാക്കാച്ചിപ്പെണ്ണിനെ കണ്ടേ
കണ്ണു കൊണ്ട് മിണ്ടാട്ടം കൊണ്ടേ(2)
കരിമഷിക്കണ്ണുകളില്‍ കാവടിയാട്ടം..
കരിവള കിലുകിലുക്കി അന്നനടമേളം..
അന്നു പൂരവിളക്കിന്റെ നാളം...
പൂത്തിരി കത്തണ നേരം
അഞ്ചാറു ചോടിട്ടു അതിര തുള്ളുമ്പോള്‍ അരമണിയിളക്കം
കാണാക്കൊമ്പിലെ കാക്കക്കറുമ്പന്‍
കൊണ്ടോട്ടിക്കാവിലെ കാക്കാച്ചിപ്പെണ്ണിനെ കണ്ടേ
കണ്ണു കൊണ്ട് മിണ്ടാട്ടം കൊണ്ടേ
ഓഹോഹോ ..ഓ..ഓ ...ഓ
ഓഹോഹോ ..ഓ..ഓ ...ഓ
ചുണ്ടൂരുള്ളൊരു വെള്ളകൊക്കന്‍ ചൂണ്ട കൊത്തിനിരുന്നപ്പം
കണ്ടൊരുത്തി ചുന്ദരത്തി നീരാടി നിന്നാനേ..
പട്ടും കൊട്ടുമായ് മുട്ടും തട്ടുമായ് കാക്കാലന്‍ കൊക്കു വന്നേ
കാക്കാച്ചി തന്തേടെ കാല്ക്കല്‍ വെച്ചിട്ടു കാരിയം ചൊല്ലി നിന്നേ
താലിയുണ്ടേ മാലയുണ്ടേ.. കല്യാണക്കാശുമുണ്ടേ
പട്ടുടുത്ത് പണ്ടമിട്ട് കാക്കാച്ചി പോയില്ലേ ..
കാണാക്കൊമ്പിലെ കാക്കക്കറുമ്പന്‍
കൊണ്ടോട്ടിക്കാവിലെ കാക്കാച്ചിപ്പെണ്ണിനെ കണ്ടേ
കണ്ണു കൊണ്ട് മിണ്ടാട്ടം കൊണ്ടേ..
പൂമുണ്ടും ചൂറ്റീട്ട് പൂക്കോടേം ചൂടീട്ട് കാക്കാച്ചൻ കെട്ടിനു വന്നപ്പം
കണ്ടറിഞ്ഞേ കേട്ടറിഞ്ഞേ പെണ്ണാളു പോയീന്ന്
ദിക്കും നോക്കാതെ തെക്കും നിക്കാതെ കാകന്‍ പറന്നലഞ്ഞേ
കിറുക്കിക്കാറ്റിലും കിഴക്കന്‍കോളിലും കാകാ കൂകിക്കരഞ്ഞേ
കണ്ണിലുണ്ട് കാതിലുണ്ട് ചെല്ലക്കിളിമൊഴികള്‍..
കൂടുകൂട്ടി കാത്തിരിപ്പൂ ഓമനേ പൊന്‍കരളേ..
കാണാക്കൊമ്പിലെ കാക്കക്കറുമ്പന്‍
കൊണ്ടോട്ടിക്കാവിലെ കാക്കാച്ചിപ്പെണ്ണിനെ കണ്ടേ
കണ്ണു കൊണ്ട് മിണ്ടാട്ടം കൊണ്ടേ
കരിമഷിക്കണ്ണുകളില്‍ കാവടിയാട്ടം...
കരിവള കിലുകിലുക്കി അന്നനടമേളം
അന്നു പൂരവിളക്കിന്റെ നാളം..
പൂത്തിരി കത്തണ നേരം
അഞ്ചാറു ചോടിട്ടു അതിര തുള്ളുമ്പോള്‍ അരമണിയിളക്കം..