കുകുകു കുക്കൂ കുഴലൂതും
കുകുകു കുക്കൂ കുഴലൂതും കുനുകുരുവി
കുകുകു കുക്കൂ കുലവാഴ കൂമ്പഴകി
കുകുകു കുക്കൂ കുഴലൂതും കുനുകുരുവി
കുകുകു കുക്കൂ കുലവാഴ കൂമ്പഴകി
കുകുകു കുക്കൂ മഴമേഘ കുളിരരുവി
കുകുകു കുക്കൂ മലര്‍മാസ പൊന്നലരി
താമര പെണ്മണി കല്യാണമായ്
തൂമിഴി താരകള്‍ക്കാനന്ദമായ്
അടി നീ പൂങ്കുരവക്കുളിരില്‍ കുറുകും കുറുമൊഴിയേ..
കുകുകു കുക്കൂ കുഴലൂതും കുനുകുരുവി
കുകുകു കുക്കൂ കുലവാഴ കൂമ്പഴകി
കന്നിപ്പെണ്ണിനുള്ളിനുള്ളില്‍ പൂവാസം..
മിന്നിത്തെന്നും മാരിപ്പൂവാല്‍ പൂണാരം..
തങ്കം തോല്‍ക്കും.. തമിഴില്‍ പേശും സിങ്കാരം
താളം കൊട്ടാന്‍ തകിലും തന്നേ തൈപ്പൂയം
മുടിയില്‍ തിരുകാന്‍... വെണ്‍മന്ദാരം
മുകിലിന്‍ ചിമിഴില്‍.. പൊന്‍ സിന്ദൂരം
പുലരിപ്പടവില്‍ പുടവക്കസവും..
കാല്‍ത്തളയും വളയും തരുമോ.. ഇളവെയിലേ
കുകുകു കുക്കൂ കുഴലൂതും കുനുകുരുവി
കുകുകു കുക്കൂ കുലവാഴ കൂമ്പഴകി
ദേവ ദേവ കലയാമി തേ
ചരണാംബുജ സേവനം
ദേവ ദേവ കലയാമി തേ..
ഗൗളിപ്പാടിക്കരയില്‍ വേളി തേനൂട്ട്
കാളിക്കാവില്‍ ഇളനീര്‍ കൊണ്ടേ.. ചാന്താട്ട്
പേരേറുന്ന ദേവര്‍ക്കിന്നാണാറാട്ട്
താലിച്ചേലില്‍ നീലപ്പട്ടം മേലോട്ട്..
അരയാലിലപോല്‍ നീ ആലോലം
അഴകായിളകും ഈ രാവോരം..
കറുകത്തളിരേ മിഴികള്‍ എഴുതാന്‍
കാര്‍മുകിലിന്‍ മഷിയും തനിയേ പൊഴിയുകയായ്
കുകുകു കുക്കൂ കുഴലൂതും കുനുകുരുവി
കുകുകു കുക്കൂ കുലവാഴ കൂമ്പഴകി
താമര പെണ്മണി കല്യാണമായ്
തൂമിഴി താരകള്‍ക്കാനന്ദമായ്
അടി നീ പൂങ്കുരവക്കുളിരില്‍ കുറുകും കുറുമൊഴിയേ..
കുകുകു കുക്കൂ..