കല്ല്യാണിപ്പുഴയുടെ

കല്യാണിപ്പുഴയുടെ തീരത്ത്
മുളംകാവടിയാടുന്ന കാടുണ്ട്
കാടിന്റെ ഇത്തിരി ഓരത്ത്
കിളി പാടുന്ന നല്ലൊരു നാടുണ്ട്
നാട്ടിലെന്നും നന്മയുള്ള കൂട്ടരുണ്ട്
വയറൊട്ടി പണിതിട്ടും.. വകയില്ലാ പലരുണ്ട്
കല്യാണിപ്പുഴയുടെ തീരത്ത്
മുളംകാവടിയാടുന്ന കാടുണ്ട്

പൂരാടകാറ്റിനൊത്തു് കൂടുവെച്ച
വായാടി പുള്ളിന്റെ നാടാണ്
മാനത്തു പോയി മുട്ടും കാട്ടുവേങ്ങിൻ
വേരോടി എത്തണ ഊരാണ്
ആറ്റിറമ്പിൽ അരിമുല്ല പാടമുണ്ട്
ഞാറ്റുകണ്ടം കൊയ്തു തീർത്താൽ
നാഴൂരി നെല്ലരി വീതമുണ്ട്
പൊങ്കലും ആവണിക്കാലവും.. വന്നിട്ടും
പഞ്ഞങ്ങൾ ചൊല്ലുന്ന പൊല്ലാപ്പുണ്ട്
ആതിര പോയിട്ടും പാൽനിലാപൂമഴ
പിന്നെയും തോരാതെ പെയ്യണുണ്ട്
കല്യാണിപ്പുഴയുടെ തീരത്ത്
മുളം കാവടിയാടുന്ന കാടുണ്ട്

അങ്ങാടീൽ കൊണ്ടുപോന്ന കാളവണ്ടി
അങ്ങേതിനെത്തണ മേടാണ്
നങ്ങേലിപ്പെണ്ണുങ്ങളെ നല്ലവന്മാർ
സമ്മന്തം ചെയ്യണതിന്നാണ്
ആയണിയാർ പുറകിലീ കൈതയുണ്ട്
പൂംകവുങ്ങും പൊന്നരശും
പണ്ടത്തെ കാര്യങ്ങൾ ചൊല്ലണുണ്ട്
മാരിവിൽ ചേലെഴും മാർകഴിപ്പൂവുകൾ
മാടത്തക്കുഞ്ഞുങ്ങൾ ചൂടണുണ്ട്
നല്ലൊരു നാളെയിങ്ങെത്തുവാനാശിച്ച്
എല്ലോരും ഒന്നിച്ചു കൂടണുണ്ട്

കല്യാണിപ്പുഴയുടെ.. തീരത്ത്
മുളം കാവടിയാടുന്ന കാടുണ്ട്
നാട്ടിലെന്നും നന്മയുള്ള കൂട്ടരുണ്ട്
വയറൊട്ടി പണിതിട്ടും.. വകയില്ലാ പലരുണ്ട്
കല്യാണിപ്പുഴയുടെ.. തീരത്ത്
മുളം കാവടിയാടുന്ന കാടുണ്ട്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kallyanippuzhayude

Additional Info

അനുബന്ധവർത്തമാനം