പൊന്നിൻ കിലുക്കം

പങ്കജാക്ഷൻ ഓ..
കടൽവർണ്ണൻ ഓ.. കുംഭകർണ്ണൻ..ഒ..  ലംബോദരൻ ഓ
പൊന്നിൻ കിലുകിലുക്കം നെഞ്ചിൽ തുടിമുഴക്കി
തിത്തന്നം തെയ്യന്നം നാടുണർന്നേ
പങ്കജാക്ഷൻ കടൽവർണ്ണൻ...
ലംബോദരൻ കുംഭകർണ്ണൻ
ലംബോദരൻ കുംഭകർണ്ണൻ

വീര വിരാട കുമാര വിഭോ.. ചാരുതരഗുണ സാഗരഭോ
മാരലാവണ്യാ നാരിമനോഹാരിതാരുണ്യാ
ജയജയ ഭൂമികാരുണ്യാ വന്നീടുക
ചാരത്തിഹ പാരില്‍ തവ നേരൊത്തവരാരുത്തര
സാരസ്യസാരമറിവതിനും
നല്ല മാരസ്യ ലീലകള്‍ ചെയ്‌വതിനും
സാരസ്യസാരമറിവതിനും
നല്ല മാരസ്യ ലീലകള്‍ ചെയ്‌വതിനും

തഞ്ചാവൂർ പട്ടുപുതച്ച് താംബൂലം വെച്ചുവണങ്ങി
അമ്പോറ്റി തേവർക്കിന്നാണാറാട്ട്
കൈയ്യെത്തും ദൂരത്തല്ലേ പൊൻപണം പൂക്കും പാടം
പൊല്ലാപ്പിന്നില്ലാതാകും പൊടിപൂരം
തൊടുകറി അമ്പത്തൊന്നു നിരത്തിയ സദ്യയുമുണ്ടേ
കീശ നിറഞ്ഞു തുളുമ്പിയ കാശിനൊരാരാവാരം
പൂവാലിപ്പശുവിനു പൂണാരം
പട്ടുകുപ്പായമണിഞ്ഞു് നാട്ടാര്
പങ്കജാക്ഷൻ കടൽവർണ്ണൻ
ലംബോദരൻ കുംഭകർണ്ണൻ ലംബോദരൻ
ഓ..
ആകാശ കൂരക്കീഴിൽ ആമാടപ്പെട്ടി തുറന്നു
കല്യാണിപ്പുഴയ്ക്കിന്നു നീരാട്ട്
തേവാരക്കാവിൽ സൂര്യൻ മൂവന്തി ചന്തം കൊണ്ടേ
ചിന്തൂരം ചാർത്തുന്ന രാപ്പൂരം
ആനയ്ക്കുണ്ടൊരു സ്വർണ്ണം പൂശിയ നെറ്റിപ്പട്ടം
കോഴിപ്പൂവൻ നല്ലീച്ചിറകിൽ താരാഹാരം
ഏയ്‌ ആഴി തോഴീ കൈവീശ്
ആമ ജയിച്ചേ മുയൽ തോറ്റേ
പൊന്നിൻ കിലുകിലുക്കം നെഞ്ചിൽ തുടി മുഴക്കി
തിത്തന്നം തെയ്യന്നം നാടുണർന്നേ
തന്തന്നാനാ തിന നാനാ

i77ruzil5r4